ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും അനുമതി നിര്‍ബന്ധം

ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും അനുമതി നിര്‍ബന്ധം

Breaking News Kerala

ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.

അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിലും നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
നിലവിലുള്ള ആരാധനാലയങ്ങള്‍ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം.

പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗത തടസ്സമോ ഉണ്ടാകരുതെന്നും ഭാവിയില്‍ റോഡ് വികസനത്തിനും തടസ്സമാകരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൌഹാര്‍ദ്ദവും ക്രമസമാധാനവും തകരാറാക്കുകയില്ലെന്നും അധികാരികള്‍ ഉറപ്പാക്കണം. പ്രശ്നങ്ങളുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കണം.