ഉസ്ബക്കിസ്ഥാനില്‍ യേശുവിനെ സ്വീകരിച്ച 43 പേരെ അറസ്റ്റു ചെയ്തു
താഷ്ക്കന്റ്: മധ്യ ഏഷ്യന്‍ രാഷ്ട്രമായ ഉസ്ബക്കിസ്ഥാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച 43 പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഇവരില്‍ കൌമാരക്കാരും ഉള്‍പ്പെടും. ഒക്ടോബര്‍ ആദ്യവാരത്തിലാണ് സംഭവം. തലസ്ഥാന നഗരിയായ താഷ്ക്കന്റില്‍നിന്നും 50 മൈല്‍ അകലെയുള്ള സ്ഥലത്ത് ഒരു ക്യാമ്പില്‍ പങ്കെടുത്തവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റു ചെയ്തവരെ രാത്രി 2 മണി വരെ പോലീസ് കസ്റ്റഡിയില്‍ വച്ചിരുന്നു. പിന്നീട് എല്ലാവരേയും വിട്ടയിച്ചിരുന്നുവെങ്കിലും കൌമാരക്കാരായ 12 പേര്‍ ഒഴികെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി.
‘നിയമവിരുദ്ധമായ കൂടിച്ചേരലിനാണ്’ അറസ്റ്റു ചെയ്ത്. കേസെടുക്കപ്പെട്ടവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഒക്ടോബര്‍ 18-നും 23നും കോടതിയില്‍ ഹാജരാക്കിയെങ്കിലും ജഡ്ജി വാദം നീട്ടിവെയ്ക്കുകയായിരുന്നു.
അറസ്റ്റു ചെയ്തവരെ ടെലിവിഷന്‍ ക്യാമറയ്ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് ഷൂട്ടു ചെയ്യുകയുണ്ടായി. അറസ്റ്റു വിവരം അറിഞ്ഞശേഷം ഒരു പാസ്റ്റര്‍ ക്രിസ്ത്യന്‍ മാധ്യമത്തെ വിവരം അറിയിച്ചു പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിക്കുകയുണ്ടായി.
മതം മാറിയാല്‍ ജയില്‍ശിക്ഷയും 2,500 ഡോളര്‍ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഉസ്ബക്കിസ്ഥാന്‍ ഔദ്യോഗികമായി ഒരു മതേതര രാഷ്ട്രമാണെങ്കിലും 95% ആളുകളും മുസ്ളീങ്ങളാണ്. 1.86 ശതമാനം മാത്രമാണ് വിവിധ ക്രൈസ്തവ സമൂഹം. ഇവിടെ അടുത്ത കാലത്തായി ഉണര്‍വ്വു സഭകള്‍ ശക്തി പ്രാപിച്ചു വരികയാണ്.


Comments are closed.