വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

Cookery Health

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍
നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാനിയാണ് വെണ്ടയ്ക്ക. ശരീരത്തിലെമ്പാടും ഓക്സിജന്‍ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ളോബിനാണ്.

ഹീമോഗ്ളോബിന്റെ ഉദ്പാദനം കൂടുന്നതോടെ രക്ത സഞ്ചാരവും മെച്ചപ്പെടുന്നു. വെണ്ടയ്ക്കായിലുള്ള ഇരുമ്പും ഫോളേറ്റും ഹീമോഗ്ളോബിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നു. ചര്‍മ്മത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിര്‍ത്താനാകുന്നു.

ശിരോപരിതലത്തിലേക്കുള്ള രക്ത സഞ്ചാരം മെച്ചപ്പെടുത്തുന്നതു മുടി വളര്‍ച്ചയ്ക്കു സഹായകരമാണ്. താരന്റെ വളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിവ കുറയും. വീട്ടു വളപ്പില്‍ വിഷരഹിതമായി കൃഷി ചെയ്തു വിളയിച്ച വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാവുന്നതാണ്.

എണ്ണെയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് കൊളസ്ട്രോള്‍ അമിതമായി ശരീരത്തിലെത്തുന്നത്. കഴിവതും വെണ്ടയ്ക്ക ഫ്രൈ ചെയ്യുന്നതു ഒഴിവാക്കുക. ആവിയില്‍ വേവിക്കുന്നതാണ് നല്ലത്.

മുറിവുകള്‍ ഉണ്ടാകുമ്പോള്‍ രക്തം കട്ടി പിടിക്കുന്നതിനു വെണ്ടയ്ക്കായിലുള്ള വിറ്റാമിന്‍ കെ സഹായകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനും വെണ്ടയ്ക്കാ ഗുണപ്രദമാണ്. ബോണ്‍ ഡെന്‍സിറ്റി വര്‍ദ്ധിപ്പിക്കുന്നു.

പ്രായമാകുന്നവരുടെ എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോ പെറോസിസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ തടയുന്നതിനും വെണ്ടയ്ക്കായിലെ പോഷകങ്ങള്‍ സഹായകരമാകുന്നു. വെണ്ടക്കായിലുള്ള ഫോളേറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഗുണപ്രദമായ ചില ഘടകങ്ങള്‍ നിര്‍മ്മിക്കുന്നു.

വെണ്ടയ്ക്കായിലുള്ള ഓക്സാലിക് ആസിഡ് വൃക്കയില്‍ കല്ലുണ്ടാക്കുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചിലപ്പോള്‍ ഓക്സാലിക് ആസിഡ് സന്ധികളില്‍ അടിഞ്ഞുകൂടി സന്ധി വേദനകളും ഉണ്ടായേക്കാം. അതിനാല്‍ മിതമായി മാത്രം വെണ്ടയ്ക്കാ ഉപയോഗിക്കുക.