ചീരയുടെ ഗുണങ്ങളും ദോഷങ്ങളും

Cookery Health

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും
ഇല വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറി സസ്യമാണ് ചീര. ജീവകം എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു കലവറയാണ് ചീരച്ചെടി.

ഇന്ത്യയില്‍ വിവിധ തരം ചീരകള്‍ സാധാരണയായി കണ്ടുവരുന്നു. പെരുഞ്ചീര, മുള്ളന്‍ ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ചീര) എന്നിവ അവയില്‍ ചിലതു മാത്രമാണ്.

ചീരയില്‍ 23 കലോറി ഉണ്ട്. ഭാരം എടുക്കുകയാണെങ്കില്‍ 91.5% ജലം, 3.6% അന്നജം, 2.9% പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ചീര പോഷകങ്ങളുടെ കലവറയാണെങ്കിലും ചില രോഗങ്ങള്‍ക്കു ഇവ കഴിക്കുന്നതുവഴി കൂടുതല്‍ അസുഖങ്ങള്‍ വരുത്തിവെച്ചേക്കാം.

കിഡ്നി സ്റ്റോണ്‍ ഉള്ള വ്യക്തികളില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. അതിനാല്‍ ഇവര്‍ അമിതമായി ചീര കഴിക്കുന്നത് അവയില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം ശരീരത്തില്‍ പ്രവേശിക്കുകയും അതുവഴി രോഗം മൂര്‍ച്ഛിക്കാന്‍ സാദ്ധ്യതയുണ്ടാവുകയും ചെയ്യുന്നു.

അതുപോലെ ചീരയില്‍ വിറ്റാമിന്‍ കെ. ധാരാളമുണ്ട്. അതിനാല്‍ രക്തം നേര്‍പ്പിക്കാന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ ഇതു കരുതലോടെവേണം ഭക്ഷ്യ രീതിയില്‍ ഉള്‍പ്പെടുത്താന്‍. ചീരയില്‍ ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചൂടാക്കുന്നത് ഈ നൈട്രേറ്റുകളെ നിട്രേറ്റ് ആക്കി മാറ്റുന്നു. അത് പലവിധമായ ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കും.

അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ ‍, ഗര്‍ഭിണികള്‍ ‍, കുട്ടികള്‍ ‍, പ്രായമായവര്‍ ‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ തീര്‍ച്ചയായും ഇങ്ങനെ പാചകം ചെയ്ത ചീര പല ആവര്‍ത്തി ചൂടാക്കി ഭക്ഷിക്കരുത്.

മാര്‍ക്കറ്റുകളില്‍നിന്നു വാങ്ങുന്ന ചീരകള്‍ കീടനാശിനികള്‍ തളിച്ചതായിരിക്കും. അതിനാല്‍ ഇവ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവു. വെള്ളവും മഞ്ഞളും ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.