ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

Asia Breaking News West Asia

ശബ്ബത്തില്‍ പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി കടകള്‍ക്ക് പിഴ ചുമത്തി; പ്രതിഷേധവുമായി ജനം

യെരുശലേം: ശബ്ബത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതിന് യിസ്രായേലി മുന്‍സിപ്പാലിറ്റി രണ്ട് കടകള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രതിഷ്ധിച്ച് ജനം രംഗത്തുവന്നു.

യഹൂദരുടെ വിശ്രമ ദിനമായ ശബ്ബത്തില്‍ വ്യാപാരം നടത്തുന്നതിനെതിരെ യിസ്രായേലിലെ മധ്യ നഗരമായ റെഹോവോട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്.

മുനിസിപ്പല്‍ ബൈലോ ലംഘിച്ചതിന് ഒറ്റെല്ലോ ഐസ്ക്രീം പാര്‍ലറിന് എംഎസ് 730 ശേക്കല്‍ (250 ഡോളര്‍) പിഴ ചുമത്തി.

ഇവിടെ പ്രദേശ വാസികള്‍ ഐസ്ക്രീം വാങ്ങാന്‍ തിക്കും തിരക്കുമുണ്ടായി. സമാനമായി ശബത്തില്‍ പ്രവര്‍ത്തിച്ചതിന് ഒറ്റെല്ലോയ്ക്ക് സമീപമുള്ള നൂക്ക് കഫേയ്ക്കും കഴിഞ്ഞയാഴ്ച പിഴ ചുമത്തിയിരുന്നു.

മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുള്ള വിശാലമായ അഭിപ്രായവ്യത്യാസത്തിന്റെ പശ്ചാത്തലത്തില്‍ ശബ്ബത്തിലെ ജോലി സംബന്ധിച്ച നിയമങ്ങള്‍ നടപ്പിലാക്കുന്നത് യിസ്രായേലില്‍ ഒരു തര്‍ക്ക വിഷയമാണ്.

ചില സമയത്ത് നഗര അധികാരികളും ദേശീയ സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലേക്കും വഴിതെളിക്കാറുണ്ട്.

ഇപ്പോള്‍ നാട്ടുകാര്‍ മുന്‍സിപ്പാലിറ്റിയുടെ നടപടിയ്ക്കെതിരായി കടയുടമകളോടൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കുവാനിടയായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.