ക്രിസ്തു എന്റെ ജീവന്‍ രക്ഷിച്ചു; യേശുവിനെ കണ്ടെത്തിയശേഷം യുവതി ടാരറ്റ് കാര്‍ഡ് റിഡിംഗ് ഉപേക്ഷിച്ചു

ക്രിസ്തു എന്റെ ജീവന്‍ രക്ഷിച്ചു; യേശുവിനെ കണ്ടെത്തിയശേഷം യുവതി ടാരറ്റ് കാര്‍ഡ് റിഡിംഗ് ഉപേക്ഷിച്ചു

Breaking News Top News

ക്രിസ്തു എന്റെ ജീവന്‍ രക്ഷിച്ചു; യേശുവിനെ കണ്ടെത്തിയശേഷം യുവതി ടാരറ്റ് കാര്‍ഡ് റിഡിംഗ് ഉപേക്ഷിച്ചു

ഒരു പ്രശസ്ത ഓണ്‍ലൈന്‍ ടാരറ്റ് കാര്‍ഡ് റീഡര്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചതിനുശേഷം തന്റെ പഴയ വീഡിയോകളെല്ലാം ഉപേക്ഷിച്ചു.

യേശുക്രിസ്തു എന്റെ ജീവന്‍ രക്ഷിച്ചു എന്നു പറഞ്ഞുകൊണ്ട് ദൈവവചനം ഉള്‍ക്കൊള്ളിച്ച ഒരു പുതിയ ടിക്ടോക്ക് അക്കൌണ്ട് തുടങ്ങി.

അവക്സ് ഇന്‍ ദി ഓര്‍ഡിനറി എന്നറിയപ്പെടുന്ന ഒരു ടിക്ടോക്കിന് യുവതി തന്റെ ടാരറ്റ് കാര്‍ഡ് വായന വീഡിയോകള്‍ ഡിലീറ്റ് ചെയ്തു. ഇത് എന്റെ അവസാന പോസ്റ്റായിരിക്കും.

9,33,000 ത്തിലധികം ഫോളോവേഴ്സും 52 ലക്ഷത്തിലദികം ലൈക്കുകളും ഉള്ള ഒരു ടിക്ടോക്കായിരുന്നു ഇത്.

തന്റെ യഥാര്‍ത്ഥ പേര് അലക്സാണ്ട്ര ആഷ്ക്രോഫ്റ്റ് എന്നാണ് എന്നു വെളിപ്പെടുത്തുന്ന പുതിയ അക്കൌണ്ടിലേക്കുള്ള ഒരു ലിങ്ക് അവര്‍ പങ്കിട്ടു.

27000 ത്തിലധികം വില്‍പ്പനയുള്ള തന്റെ കഥയും അവര്‍ അടച്ചു. അലക്സ് വിഡ്സ്ടാരോട്ട് എന്ന പേരില്‍ ആയിരുന്നു ഓണ്‍ലൈനില്‍ അഷ്ക്രോഫ്റ്റ് അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്റെ വിശ്വാസം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മാറിയിരുന്നു. യേശു എന്റെ ജീവന്‍ രക്ഷിച്ചു.

ദൈവം എന്നെ എവിടേക്കാണ് നയിക്കുന്നതെന്ന് കൂടുതല്‍ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനും മനസ്സിലാക്കാനും ഞാന്‍ ധാരാളം സമയം ചിലവഴിച്ചു.

പുതിയ ടിക്ടോക്കില്‍ യോഹന്നാന്‍ 15:18 ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കില്‍ അത് നിങ്ങള്‍ക്കു മുമ്പേ എന്നെയും പകച്ചിരിക്കുന്നു എന്നു അറിവന്‍ എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.

ഞാന്‍ യേശുവിനോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവന്റെ ക്രൂശീകരണത്തിന്റെ സാമ്യമാണ്. ആഷ്ക്രോഫ്റ്റ് വ്യക്തമാക്കുന്നു.

യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന വീഡിയോ പുറത്തുവിട്ടു.

യേശു എന്നെ രക്ഷിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ആദ്യ വീഡിയോ അവസാനിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.