റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമാകുമെന്ന് ഗവേഷകര്‍

റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമാകുമെന്ന് ഗവേഷകര്‍

Health

റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമാകുമെന്ന് ഗവേഷകര്‍

റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമായേക്കാമെന്നു യു.എസിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

അയോഡൈസിഗോ റേഡിയേഷനുമായി സമ്പര്‍ക്കത്തില്‍ വരുന്നത് മസ്തിഷ്ക്കത്തില്‍ അല്‍ഷിമേഴ്സ് രോഗത്തിനു സമാനമായ ജൈവ മാറ്റങ്ങള്‍ക്കും വീക്കത്തിനും വഴിവെച്ചേക്കാമെന്ന് യു.എസ്. ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു.

റേഡിയേഷനും അല്‍ഷിമേഴ്സ് രോഗാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് ന്യുയോര്‍ക്കിലെ ഹോഫന്‍ട്ര സര്‍വ്വകലാശാലയിലെയും നോര്‍ത്ത് വെല്‍ ഹെല്‍ത്തിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ശരീരത്തിലേല്‍ക്കുന്ന 100 മില്ലീ ഡീവര്‍ട്ട് റേഡിയേഷന് ഡിമന്‍ഷ്യ വരാനുള്ള സാദ്ധ്യത 11 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

റേഡിയേഷന്‍ ഏല്‍ക്കുമ്പോള്‍ കോശങ്ങളിലെ ഡിഎന്‍എയ്ക്ക് തകരാര്‍ സംഭവിക്കുകയും ഇത് തലച്ചോറിലെ പ്രതിരോധ കോശങ്ങളില്‍ പ്രതികരണമുണ്ടാക്കി ഇസിഐആര്‍പി എന്ന പ്രോട്ടീന്‍ പുറന്തള്ളാന്‍ കാരണമാകുകയും ചെയ്യുന്നു.

ഈ പ്രോട്ടീന്‍ പിന്നീട് തലച്ചോറിലെ റ്റാന്‍ പ്രോട്ടിനുകളില്‍ രാസമാറ്റങ്ങള്‍ വരുത്തുന്നു.

അല്‍ഷിമേഴ്സ് ബാധിച്ച ആളുകളുടെ തലച്ചോറില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ക്കു സമാനമായ മാറ്റങ്ങളാണ് സംഭവിക്കുകയെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജി എന്ന ശാസ്ത്ര മാസികയില്‍ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.