വിദ്വേഷ ആക്രമണം: ദക്ഷിണാഫ്രിക്കയില്‍നിന്ന് 500 നൈജീരിയക്കാരെ തിരിച്ചയയ്ക്കാന്‍ സഹായിച്ച് പെന്തക്കോസ്ത് സഭ

വിദ്വേഷ ആക്രമണം: ദക്ഷിണാഫ്രിക്കയില്‍നിന്ന് 500 നൈജീരിയക്കാരെ തിരിച്ചയയ്ക്കാന്‍ സഹായിച്ച് പെന്തക്കോസ്ത് സഭ

Africa Breaking News

വിദ്വേഷ ആക്രമണം: ദക്ഷിണാഫ്രിക്കയില്‍നിന്ന് 500 നൈജീരിയക്കാരെ തിരിച്ചയയ്ക്കാന്‍ സഹായിച്ച് പെന്തക്കോസ്ത് സഭ
വിദേശീയ വിദ്വേഷ ആക്രമണങ്ങള്‍ക്കിടയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും നൈജീരിയയിലേക്ക് തിരികെ പോകുവാന്‍ സഹായിക്കുന്ന ബ്രഹത് പദ്ധതിയേറ്റെടുത്ത് നൈജീരിയയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയായ റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്.

സെപ്റ്റംബര്‍ 24-ന് ജോഹന്നാസ് ബര്‍ഗില്‍നിന്നും യാത്ര ചെയ്ത് നൂറ് നൈജീരിയക്കാര്‍ നൈജീരിയയിലെ ലാഗോസിലെ മുര്‍ണല മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥര്‍ ഇവരെ സ്വീകരിച്ചു.

നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന നൈജീരിയക്കാരെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയിലെ നൈജീരിയന്‍ നയതന്ത്ര ദൌത്യത്തിന്റെ അപ്പീലിനെത്തുടര്‍ന്ന് ആര്‍സിസിജിയാണ് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ധനസഹായം നല്‍കുന്നത്.

നൈജീരിയയിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള ആര്‍സിസിജി ടാസ്ക് ഫോഴ്സിന്റെ ചെയര്‍മാനായ പാസ്റ്റര്‍ സെലെമിന ഒബുഗെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആര്‍സിസിജി ജനറല്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ എനോക്ക് ഈ ഇടപെടലിന് അംഗീകാരം നല്‍കി.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട നൈജീരിയക്കാരും ഈ ആനുകൂല്യത്തിന്റെ പരിധിയിലുണ്ട്. ഇതുപോലെ 500 പേരെ നാട്ടിലെത്തിക്കാനുള്ള ദൌത്യമാണ് സഭയ്ക്കുള്ളത്.

ബാക്കി താല്‍പ്പര്യമുള്ളവര്‍ക്കും അര്‍ഹതപ്പെട്ടവരുമായവരെ സര്‍ക്കാര്‍ അനുമതിയോടെ ഇടപെട്ട് അവര്‍ക്കുള്ള വിമാന ടിക്കറ്റ് നല്‍കാനാണ് പദ്ധതി. 147 രാജ്യങ്ങളിലായി 50,000 വിശ്വാസികളുള്ള സഭയാണ് ആര്‍സിസിജി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.