ക്രൈസ്തവ-ഇസ്ളാം മതാന്തര സംവാദത്തില്‍ പങ്കെടുത്ത പാസ്റ്റര്‍ കൊല്ലപ്പെട്ടു

ക്രൈസ്തവ-ഇസ്ളാം മതാന്തര സംവാദത്തില്‍ പങ്കെടുത്ത പാസ്റ്റര്‍ കൊല്ലപ്പെട്ടു

Africa Breaking News

ക്രൈസ്തവ-ഇസ്ളാം മതാന്തര സംവാദത്തില്‍ പങ്കെടുത്ത പാസ്റ്റര്‍ കൊല്ലപ്പെട്ടു

ഉഗാണ്ടയില്‍ നടന്ന ക്രൈസ്തവ ഇസ്ളാം മതാന്തര സംവാദത്തില്‍ പങ്കെടുത്ത ഒരു പാസ്റ്റര്‍ പരിപാടിക്കുശേഷം കൊല്ലപ്പെട്ടു.

ജൂലൈ 18-ന് ശനിയാഴ്ച ബ്യൂട്ടെബോ ജില്ലയിലെ ന്യൂ റെസ്റ്ററേഷന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിലെ പാസ്റ്ററായ ബര്‍ണാഡ് മുലോംഗോയാണ് ജാമി ഗ്രാമത്തിലെ എംബാലയില്‍നിന്ന് 9 മൈല്‍ അകലെ രാത്രിയില്‍ കൊല്ലപ്പെട്ടത്.

അദ്ദേഹത്തിന് ഭാര്യയും 4-ഉം, 7-ഉം വയസുള്ള രണ്ടു കുട്ടികളുമുണ്ട്. രണ്ട് പ്രമുഖ മുസ്ളീം സ്ത്രീകള്‍ പരസ്യമായി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച പരിപാടിക്കുശേഷം ഇമാം ഹസ്സന്‍ മൂസ പാസ്റ്റര്‍ മുലോംഗോയോട് ദേഷ്യപ്പെടുകയും മരണത്തിനു അര്‍ഹനാണെന്ന് പറയുകയും ചെയ്തതായി സംവാദത്തില്‍ പങ്കെടുത്ത മറ്റൊരു പാസ്റ്റര്‍ ഡേവിഡ് ഒമാല പറഞ്ഞു.

പാസ്റ്റര്‍ മുലോംഗോ സംവാദത്തില്‍ ബോദ്ധ്യപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. സംവാദത്തിനുശേഷം വൈകിട്ട് ഒരു പ്രദേശിക റേഡിയോ പരിപാടിയിലും പ്രസംഗിച്ചു. ഈ രണ്ട് പരിപാടിയിലും സംസാരിച്ച മുലോംഗോയോട് ചിലര്‍ക്ക് ദേഷ്യമുണ്ടായി.

എംബാലെ നഗരത്തിലെ റേഡിയോ സ്റ്റേഷനില്‍നിന്ന് പാസ്റ്റര്‍ മുലോംഗോ തന്റെ സുഹൃത്ത് റോബര്‍ട്ട് മുകിസയോടൊപ്പം ഒരു മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് പുറപ്പെട്ടു.

എംബാലെയില്‍നിന്നും 9 മൈല്‍ അകലെ എത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ചിലര്‍ ഇരുവരെയും കടന്നുപോയി മുന്നില്‍ നിര്‍ത്തി.

നിങ്ങള്‍ ഞങ്ങളുടെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് മതംമാറ്റി ഞങ്ങളുടെ വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കി എന്നു പറഞ്ഞു ആക്രമിച്ചു. പരിഭ്രാന്തനായ സുഹൃത്ത് ഓടി രക്ഷപെട്ടു.

വീട്ടില്‍ വിവരം വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പിതാവും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ മുലോംഗോ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

മൃതശരീരം പോസ്റ്റുമാര്‍ട്ടത്തിനുശേഷം പെറ്റെറ്റ് ഗ്രാമത്തില്‍ സംസ്ക്കാര ശുശ്രൂഷകള്‍ക്കു ശേഷം സംസ്ക്കരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.