മനുഷ്യന്റെ പല്ലുകള്‍ വീണ്ടു വളര്‍ത്തുന്ന പ്രക്രീയയിലേക്ക് ശാസ്ത്രജ്ഞര്‍ അടുക്കുന്നു

മനുഷ്യന്റെ പല്ലുകള്‍ വീണ്ടു വളര്‍ത്തുന്ന പ്രക്രീയയിലേക്ക് ശാസ്ത്രജ്ഞര്‍ അടുക്കുന്നു

Health

മനുഷ്യന്റെ പല്ലുകള്‍ വീണ്ടു വളര്‍ത്തുന്ന പ്രക്രീയയിലേക്ക് ശാസ്ത്രജ്ഞര്‍ അടുക്കുന്നു

ശരീരത്തിന്റെ ശക്തിക്കും സൌന്ദര്യത്തിനും നിര്‍ണ്ണായക പങ്കു വഹിക്കുന്ന പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നാം എപ്പോഴും സന്നദ്ധരാണ്.

നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പല്ലുകള്‍ കേടുവരികയോ നശിച്ചുപോവുകയോ ചെയ്യുന്നത് ആദ്യ മനുഷ്യരില്‍ നിലനിന്നിരുന്ന പ്രശ്നമാണ്.

ഇപ്പോള്‍ സാങ്കേതിക വിദ്യകള്‍ വികസിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ഗവോഷകര്‍ പരമ്പരാഗത ദന്ത നടപടിക്രമങ്ങള്‍ക്ക് പകരം പുനരുജ്ജീവന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പല്ലുകള്‍ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ്.

ഇത് ഒരു ദിവസം രോഗികള്‍ക്ക് കേടായതോ നഷ്ടപ്പെട്ടതോ ആയപല്ലുകള്‍ വീണ്ടു വളരാന്‍ അനുവദിക്കുമെന്ന് ബിബിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പല്ല് നഷ്ടപ്പെടുന്നതുമൂലം സംസാരം, ഭക്ഷണം കഴിക്കല്‍, സാമൂഹിക ആത്മവിശ്വാസം എന്നിവയെ ബാധിക്കുന്നതിനപ്പുറം മോണ രോഗം, ബാക്ടീരിയാകള്‍, ഹൃദ്രോഗം, ശ്വാസകോശ അണുബാധ, അല്‍ഷിമേഴ്സ് രോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന പല്ല് നഷ്ടപ്പെടുന്നത് തന്നെ വലിയ രോഗങ്ങളിലേക്കും നേരത്തെയുള്ള മരണത്തിലേക്കും ബന്ധപ്പെട്ടിരിക്കുന്നു.

നിലവിലുള്ള പരിഹാരങ്ങള്‍, ഫില്ലിംഗുകള്‍, ഇംപ്ളാന്റുകള്‍, കൃത്രിമ സൃഷ്ടികള്‍ എന്നിവ താല്‍ക്കാലികവും അപൂര്‍ണ്ണവുമാണ്. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റം സെല്‍ ആന്‍ഡ് റീജനറേറ്റീവ് മെഡിസിനിലെ അസോസിയേറ്റ് ഡയറക്ടര്‍ ഹാനെലെ മുഹോള ബേക്കര്‍ പറഞ്ഞു.

ഇവരുടെ സംഘം സ്റ്റം സെല്ലുകളെ ഇനാമലും ഡെന്റൈനും ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളുമായി രൂപാന്തിരപ്പെടുത്തി ഒരു പല്ലിന്റെ ഓര്‍ഗനോയിഡ് വികസിപ്പിച്ചെടുത്തു.

ഇനാമല്‍ പ്രോട്ടീനുകള്‍ വിണ്ടുകീറിയ പല്ലുകളില്‍ വരയ്ക്കുന്നതിനോ ഫില്ലുകളില്‍ ഉപയോഗിക്കുന്നതോ ചെയ്യുന്നു.

അവയുടെ ലക്ഷ്യം എഞ്ചിനിയര്‍ ചെയ്ത കോശങ്ങളെ നേരിട്ട് രോഗിയുടെ പായില്‍ ഉള്‍പ്പെടുത്തുകയും ശരീരത്തിന് ജോലി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു എന്നതാണ് .

ടഫ്റ്റസ് സ്കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനില്‍ പമേലയെലിക്ക് ഒരു ബയോ എഞ്ചിനിയറിംഗ് സ്കാര്‍ഫോര്‍ഡില്‍ മനുഷ്യന്റെയും പന്നിയുടെയും പല്ലുകളുടെ കോശങ്ങളുടെ സംയോജനം ഉപയോഗിച്ച് പന്നികളില്‍ പല്ലുകള്‍ പോലുള്ള ഘടനകള്‍ വരുത്തി.

ഇതൊക്കെ മനുഷ്യരുടെ പല്ല് പുനരുജ്ജീവനത്തില്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.