കുടിയേറ്റത്തെചൊല്ലി യൂറോപ്പ് ആഭ്യന്തര യുദ്ധം നേരിടുന്നുവെന്ന് ഇലോണ്‍ മസ്ക്
ലണ്ടന്‍: വന്‍തോതിലുള്ള കുടിയേറ്റം മൂലം യൂറോപ്പ് ഒരു അസ്തിത്വ പ്രതിസന്ധി നേരിടുന്നുവെന്ന് സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക്കിന്റെ മുന്നറിയിപ്പ്.
ഈ വിഷയത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുമ്പോള്‍ അത് തീവ്ര വലതുപക്ഷമോ, വംശീയമോ ആണെന്ന ആരോപണത്തിനെതിരെ അദ്ദേഹം രംഗത്തുവന്നു. അമേരിക്ക പൂര്‍ണ്ണമാണോ എന്നതല്ല ചോദ്യം.
യൂറോപ്പിന് ഗുരുതരവും വളര്‍ന്നുവരുന്നതുമായ ഒരു പ്രശ്നമാണോ ഇത് എന്നതാണ് ചോദ്യം. തീര്‍ച്ചയായും അതിന് ഗുരുതരവും വളര്‍ന്നുവരുന്നതുമായ ഒരു പ്രശ്നമുണ്ട്.
ബ്രിട്ടീഷ് മാധ്യമമായ ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സിനിമിണ്‍ ബെഗ്രോസുമായി വ്യാഴാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് മസ്ക്ക് പ്രതികരിച്ചത്.
യൂറോപ്പിലേക്കുള്ള കൂട്ട കുടിയേറ്റവും താഴ്ന്ന തദ്ദേശീയ ജനന നിരക്കും ജനസംഖ്യാപരമായ മാറ്റത്തിനും, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കും, സാംസ്ക്കാരിക ശോഷണത്തിനും ഒടുവില്‍ വലിയതോതിലുള്ള സംഘര്‍ഷത്തിനും കാരണമാകുമെന്ന് മസ്ക്ക് ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കി.
2021-ലെ അവസാന സെന്‍സര്‍ പ്രകാരം യു.കെ.യില്‍ 3.9 ദശലക്ഷം മുസ്ളീങ്ങള്‍ ഉണ്ടായിരുന്നു.
അതായത് ജനസംഖ്യയുടെ 6.5 ശതമാനം. 2011-ലെ 2.7 ദശലക്ഷം മുസ്ളീങ്ങളില്‍നിന്ന് ഏകദേശം 44 ശതമാനം വര്‍ദ്ധനവ്.
1960-ല്‍ യു.കെ.യില്‍ ആകെയുണ്ടായിരുന്ന മുസ്ളീങ്ങള്‍ 10,500 പേര്‍ മാത്രമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

