എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു വിറ്റാമിന്‍ സി
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, രോഗങ്ങളെ ചെറുക്കുന്നതിനും വിറ്റാമിന്‍ സി സഹായിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ സുരക്ഷയ്ക്കും വിറ്റാമിന്‍ സി ഗുണകരമാണ്. കൊറോണറി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇരുമ്പ് ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കും. വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്ക് നല്ലതാണ്.
വീക്കം സംബന്ധമായ ലക്ഷണങ്ങള്‍ കുറയ്ക്കാനും വൈറ്റമിന്‍ സി നല്ലതാണ്. അതുപോലെ മറവി രോഗം അഥവാ ഡിമെന്‍ഷ്യയുടെ സാദ്ധ്യത കുറയ്ക്കുന്നതിനും, രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും ഇരുമ്പിന്റെ കുറവ് തടയുന്നതിനും സഹായിക്കുന്ന ആന്റി ഓക്സിഡന്റാണ് ഇത്.
രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്, കൊളസ്ട്രോളിനെ പിത്തരസം ആസിഡുകളായി പരിവര്‍ത്തനം ചെയ്യുക എന്നിവ ഉള്‍പ്പെടെ നിരവധി പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ സി സഹായിക്കുന്നു.

