ചൈന: സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍

സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍

Asia Breaking News

ചൈന: സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍

ബീജിംഗ്: ചൈനവയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ക്രൈസ്തവ സമ്മേളനങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഭരണകൂടത്തിന്റെ കര്‍ശന നിയമം നിലനില്‍ക്കുന്നതിനിടയില്‍ മൂന്നു സഭാ നേതാക്കള്‍ അറസ്റ്റില്‍.

ജനുവരി 18-ന് അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ്ങിലുള്ള ഫുയാങ് മൈഷോംഗ് റിഫോംഡ് ചര്‍ച്ചില്‍ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

യേശുക്രിസ്തുവിനെക്കുറിച്ചും സുവിശേഷ സന്ദേശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കരുതെന്ന് ചൈനീസ് ഭരണകൂടം രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനുവരി 18-നു രാവിലെ 10-നു ഫുയാങ് ഇക്കോണോമിക് ആന്‍ഡ് ടെക്നോളജിക്കല്‍ ഡെവലപ്മെന്റ് സോണ്‍ സബ് ബ്യൂറോയില്‍ നിന്നുള്ള പോലീസ് ഫുയാങ് മൈഷോങ്ങിന്റെ നവീകരിച്ച പള്ളിയില്‍ എത്തുകയും മുതിര്‍ന്ന ക്രിസ്ത്യാനികളായ ഡയ്ചുവാന്‍ലി, വാങ് ദണ്ഡന്‍, മുജിയാഹുയി എന്നിവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

അവര്‍ കുട്ടികളെ ആരാധനാ യോഗത്തില്‍ പങ്കെടുപ്പിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നടപടി. അടുത്ത ദിവസം വിശ്വാസികളുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും അവര്‍ ഓരോരുത്തരുടെയും വചാരണ കൂടാതെ 15 ദിവസത്തേക്ക് തടങ്കലില്‍ വയ്ക്കുകയും ചെയ്തു.

തുടര്‍ന്നു പളളിയായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു വിലക്കേര്‍പ്പെടുത്തിയതായും ഉത്തരവുണ്ട്. 2023 സെപ്റ്റംബറിനുശേഷം ഈ ചര്‍ച്ചില്‍ നിന്നും ക്രിസ്ത്യാനികള്‍ മൂന്നാം തവണയാണ് സമാനമായ കാരണത്തിനു തടങ്കലിലാകുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.