ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കും; മനുഷ്യരെ കൊണ്ടുപോകാനായി റോക്കറ്റ് നിര്‍മ്മിച്ച് ഇലോണ്‍ മസ്ക്
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വായില്‍ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തി സ്പേസ് എക്സ് തലവന്‍ ഇലോണ്‍ മസ്ക്.
ഒരു ദശലക്ഷം ആളുകളെ ചൊവ്വായിലേക്ക് അയയ്ക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് മസ്ക് തന്റെ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണെന്നും ഇത് ഒരിക്കല്‍ നമ്മളെ ചൊവ്വായില്‍ കൊണ്ടുപോകുമെന്നുമുള്ള അടിക്കുറിപ്പോടുകൂടി എക്സില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മസ്ക് ഇക്കാര്യങ്ങള്‍ പുറത്തു വിട്ടത്.
ടെസ്ള ഓണേഴ്സ് സിലിക്കണ്‍ വാലി എന്ന ട്വിറ്റര്‍ അക്കൌണ്ടായിരുന്നു പോസ്റ്റ് പങ്കുവെച്ചത്. ചൊവ്വായുമായി ബന്ധപ്പെട്ട തന്റെ ദൌത്യങ്ങള്‍ കൈവരിക്കുന്നതിന് സ്റ്റാര്‍ഷിപ് സഹായകരമാകുമെന്നാണ് മസ്ക് അവകാശപ്പെടുന്നത്.
ഇപ്പോള്‍ നമ്മള് മറ്റൊരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നതുപോലെയായിരിക്കും ഒരിക്കല്‍ ചൊവ്വായിലേക്കുള്ള യാത്രയെന്നും മസ്ക് പറയുന്നു.

