സുവിശേഷം ഉത്തര കൊറിയയിലേക്കും അതിനപ്പുറത്തേക്കും എത്തിക്കുന്ന ക്രിസ്ത്യന്‍ റേഡിയോ 70-മത്തെ വാര്‍ഷികത്തില്‍
സോള്‍: ക്രിസ്ത്യന്‍ പ്രവര്‍ത്തനത്തിന് കടുത്ത നിരോധനവും നിയന്ത്രണങ്ങളുമുള്ള രാജ്യ.
ങ്ങളില്‍ സുവിശേഷം എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കൊറിയയിലെ പ്രമുഖ റേഡിയോ ശൃംഖലയായ ഫാര്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി അതിന്റെ 70-മത്തെ വാര്‍ഷികം ആഘോഷിക്കുന്നു.
ഫാര്‍ ഈസ്റ്റ് റേഡിയോ വളരെ പ്രതികൂല അന്തരീക്ഷമുള്ള രാജ്യങ്ങളായ ഉത്തര കൊറിയ, ചൈന, റഷ്യ, മംഗോളിയ എന്നിവിടങ്ങളിലെ ശ്രോതാക്കളിലേക്ക് സിഗ്നലുകള്‍ എത്തിച്ച് ദൈവവചനം പകര്‍ന്നു കൊടുക്കുന്നു.
ശീത യുദ്ധ കാലത്ത് മിഷണറിമാരെ അയയ്ക്കുന്നത് സാദ്ധ്യമല്ലാത്ത ഉത്തര കൊറിയയിലേക്കും അതിനുമപ്പുറത്തുള്ള കടുത്ത സുവിശേഷ വിരോധ രാജ്യങ്ങളിലേക്ക് സുവിശേഷ സന്ദേശങ്ങളും ക്രിസ്ത്യന്‍ പരിപാടികളും എത്തിക്കുന്നു.
ഗാനങ്ങളുടെ എംഎം സിഗ്നല്‍ രാത്രിയില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് ഉത്തര കൊറിയ മുഴുവനും വടക്കു കിഴക്കന്‍ ചൈനയിലും സൈബീരിയയുടെ ചില ഭാഗങ്ങളിലും എത്തുന്നു.
ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഉത്തര കൊറിയയില്‍ ആളുകള്‍ രഹസ്യമായി റേഡിയോകള്‍ സൂക്ഷിക്കുകയും തലയില്‍ പുതപ്പ് ചൂടി റേഡിയോ പരിപാടികള്‍ കേള്‍ക്കുകയും ചെംയ്യുന്നു.
ഇത് മുമ്പ് ഉത്തര കൊറിയയില്‍നിന്നും രക്ഷപെട്ടു വന്നവരില്‍ പലരും സ്ഥിരീകരിക്കുകയുണ്ടായി.

