Health benefits of drinking fenugreek soaked water

ഉലുവ കുതിര്‍ത്തുവച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

Health

ഉലുവ കുതിര്‍ത്തുവച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

അടുക്കളയിലെ നമ്മുടെ ആഹാര സാധനങ്ങളില്‍ പ്രധാനിയാണ് ഉലുവ. നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്.

ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിനു നല്ലതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഇത് ആരോഗ്യ പരിപാലനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കുന്നതിനും സഹായിക്കുന്നു.

കൂടാതെ ശരീരഭാരം കുറയ്ക്കുന്നു. ഇതിനു കാരണം രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് കൂടുതല്‍ നേരം വയറു നിരഞ്ഞതായി തോന്നിപ്പിക്കുവാന്‍ കഴിയുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

ഇതുമൂലം ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു. ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ നാരുകള്‍ ധാരാളമടങ്ങിയ ഉലുവ വെള്ളം രാവിലെ കഴിച്ചാല്‍ മലബന്ധത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

അതുപോലെ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.