ശരീരത്തില്‍ സോഡിയം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍

ശരീരത്തില്‍ സോഡിയം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍

Breaking News Health

ശരീരത്തില്‍ സോഡിയം കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍
ശരീരത്തില്‍ സോഡിയം കുറഞ്ഞു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ധാരാളമുണ്ട്. അതിനെത്തുടര്‍ന്നുണ്ടാകുന്നരോഗ്യ പ്രശ്നങ്ങളും നമ്മെ അലട്ടാറുമുണ്ട്.

രക്ത സമ്മര്‍ദ്ദം നിലനിര്‍ത്താനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം. രക്തത്തിലെ സോഡിയത്തിന്റെ നോര്‍മല്‍ അളവ് 125 മുതല്‍ 135 വരെയാണ്.

ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതുമൂലം പ്രകടമാകുന്ന ആദ്യ ലക്ഷണങ്ങള്‍ ‍. തുടര്‍ന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങള്‍ ‍, അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കു നയിക്കപ്പെടും.

ഛര്‍ദ്ദി, അതിസാരം, അമിതമായി വിയര്‍ക്കുക, വൃക്കരോഗങ്ങള്‍ ‍, മൂത്രം കൂടുതലായി പോകല്‍ ‍, ഉപയോഗിക്കുന്ന ഡയൂററ്റിക് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാം.

കൂടാതെ മസ്തിഷ്ക്കത്തെ ബാധിക്കുന്ന മെനിഞ്ചെറ്റിസ്, മസ്തിഷ്ക്ക ജ്വരം, ന്യുമോണിയ, സ്ട്രോക്ക്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയും സോഡിയത്തിന്റെ അളവു കുറയ്ക്കും.

ഛര്‍ദ്ദിയും, വയറിളക്കവും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജലാംശത്തിനോടൊപ്പം ലവണാംശവും നിലനിര്‍ത്തണം. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും കരിക്കിന്‍ വെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും സോഡിയത്തിന്റെ അളവ് നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.