എറിത്രിയയില്‍ തടവിലാക്കിയ 10 ക്രൈസ്തവര്‍ക്ക് മോചനം

എറിത്രിയയില്‍ തടവിലാക്കിയ 10 ക്രൈസ്തവര്‍ക്ക് മോചനം

Breaking News Middle East

എറിത്രിയയില്‍ തടവിലാക്കിയ 10 ക്രൈസ്തവര്‍ക്ക് മോചനം
അസ്മാര: എറിത്രിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട 10 പേര്‍ക്ക് ജയില്‍ മോചനം.

തലസ്ഥാന നഗരിയായ അസ്മാരയ്ക്കു സമീപമുള്ള കുപ്രസിദ്ധമായ മായി സെര്‍വേ ജയിലില്‍നിന്നാണ് വിശ്വാസികള്‍ക്ക് മോചനം ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇവിടെനിന്നു 80 വിശ്വാസികള്‍ക്കു മോചനം ലഭിക്കുകയുണ്ടായി.
സാധാരണ വര്‍ഷങ്ങളോളം ഇരുമ്പഴിക്കുള്ളില്‍ വിശ്വാസികള്‍ക്ക് യാതൊരു കനിവും നല്‍കാതെ അധികാരികള്‍ പീഢിപ്പിക്കുകയും മോചിപ്പിക്കുവാന്‍ തയ്യാറാകാത്തതുമാണ്.

എന്നാല്‍ അത്രയും പേരെ ഈ അടുത്ത കാലത്തായി മോചിപ്പിക്കുന്നതിനു പിന്നിലെ വസ്തുത അധികാരികള്‍ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റു മാസത്തില്‍ പെന്തക്കോസ്തു വിശ്വാസികള്‍ ഉള്‍പ്പെടയുള്ള സുവിശേഷ വിഹിത സഭകളിലെ വിശ്വാസികളെ കൊറോണ വൈറസിന്റെ പേരില്‍ ജയില്‍ മോചനം അനുവദിച്ചിരുന്നു.

ഇനിയും നൂറുകണക്കിനു നിരപരാധികളായ ക്രൈസ്തവര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ മോചനം കാത്തു കഴിയുകയാണ്. ജയിലുകളില്‍ സ്ഥലം ഇല്ലാതെ വരുമ്പോള്‍ കപ്പല്‍ കണ്ടെയ്നറുകളിലാണ് വിശ്വാസികളെ പാര്‍പ്പിച്ചിരിക്കുന്നത്.

തനി കൊടും തണുപ്പും, പകല്‍ ചൂട്ടുപൊള്ളുന്ന വെയിലിന്റെ ചൂടും സഹിച്ച് പാവം വിശ്വാസികള്‍ നരകയാതനകള്‍ അനുഭവിക്കുകയാണ്. അധികാരികള്‍ പെന്തക്കോസ്തു-സുവിശേഷ വിഹിത സഭകളുടെ നിരവധി ആരാധനാലയങ്ങള്‍ അടച്ചു പൂട്ടുകയുണ്ടായി.