അറബ്-മുസ്ളീം വനിതയായ ക്യാപ്റ്റന്‍ എല്ലാ ഐഡിഎഫിന്റെ പുതിയ അറബി ഭാഷാ വക്താവ്

അറബ്-മുസ്ളീം വനിതയായ ക്യാപ്റ്റന്‍ എല്ലാ ഐഡിഎഫിന്റെ പുതിയ അറബി ഭാഷാ വക്താവ്

Breaking News Middle East

അറബ്-മുസ്ളീം വനിതയായ ക്യാപ്റ്റന്‍ എല്ലാ ഐഡിഎഫിന്റെ പുതിയ അറബി ഭാഷാ വക്താവ്

യെരുശലേം: കേണല്‍ അവിചയ് അഡേയിയുടെ പിന്‍ഗാമിയായ മേജര്‍ എല്ലാ വാവേയ (ക്യാപ്റ്റന്‍ എല്ലാ എന്നാണ് അറിയപ്പെടുന്നത്) യിസ്രായേല്‍ പ്രതിരോധ സേനയുടെ അറബി ഭാഷാ വക്താവായി നിയമിക്കപ്പെടുന്നു.

ചൊവ്വാഴ്ച നടന്ന ഐഡിഎഫ് പേഴ്സണല്‍ അസൈന്‍മെന്റ് ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. നിയമനത്തിന്റെ ഭാഗമായി എല്ലായ്ക്ക് ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

ഖലന്‍സായില്‍ ഒരു മുസ്ളീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എല്ലാ ചെറു പ്രായത്തില്‍ത്തന്നെ യിസ്രായേല്‍ പട്ടാളക്കാരോട് താല്‍പ്പര്യം തോന്നുകയും ഐഡിഎഫില്‍ ചേരണണെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

അങ്ങനെ 2013-ല്‍ വീട്ടുകാര്‍ അറിയാതെ ഐഡിഎഫില്‍ ചേര്‍ന്നു. തുടര്‍ന്ന് ഐഡിഎഫിലെ ആദ്യത്തെ മുസല്ലീം വനിതാ ഓഫീസറായി. അതിനുശേഷം അഡ്രയിയുടെ കീഴില്‍ അറബി ഭാഷ ബ്രാഞ്ചില്‍ സേവനം അനുഷ്ഠിച്ചു.

പ്രസിഡന്റിന്റെ മികവിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തന്റെ ഐഡിഎഫ് സേവനത്തെക്കുറിച്ച് എല്ലാ ആദ്യം പറഞ്ഞത് സഹോദരനോടായിരുന്നു.

ഒന്നരവര്‍ഷത്തിനുശേഷം രാഷ്ട്രപതിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നെത്തിയപ്പോള്‍ ആദ്യം ഞെട്ടിപിപോയ കുടുംബം പിന്നീട് എല്ലായെ അംഗീകരിച്ചു.

ഒരു മുസ്ളീം കുടുംബത്തില്‍ ജനിച്ചുവെങ്കിലും എല്ലാ യിസ്രായേല്‍ സമൂഹത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.