നൈജീരിയായില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 1000 ക്രൈസ്തവര്‍
അബുജ: നൈജീരിയായില്‍ 2023 ജനുവരി മുതല്‍ ഇതുവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1000 ക്രൈസ്തവരെയാണെന്ന് റിപ്പോര്‍ട്ട്.
ഫുലാനി ആട്ടിടയരും, ബോക്കോഹറാം, ഇസ്ളാമിക സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ ഭീകരസംഘടനകളുടെ ആക്രമണങ്ങളിലാണ് ഇത്രയും ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്ത്യാനികളെ കൊല്ലുന്നതിനു പുറമേ തീവ്രവാദികള്‍ വിശ്വാസികളെ തട്ടിക്കൊണ്ടു പോകുന്നു. മോചന ദ്രവ്യത്തിനായിട്ടാണ് തട്ടിക്കൊണ്ടു പോകുന്നത്. ആഗസ്റ്റ് 21-ന് ബൌച്ചി സംസ്ഥാനത്ത് ഫുലാനി തീവ്രവാദികള്‍ 7 ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി.
2,600 യു.എസ് ഡോളറാണ് മോചന ദ്രവ്യമായി ആവശ്യപ്പെടുന്നത്. തീവ്രവാദികള്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ഇവരെ വധിക്കുമെന്ന് ഭീഷണിയും മുഴക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
നൈജീരിയായിലെ ആക്രമണങ്ങളില്‍ ക്രൈസ്തവ നേതാക്കള്‍ ക്രൈസ്തവ പീഢനമെന്നു പറയുമ്പോള്‍ നൈജീരിയന്‍ ഭീകരരെ അജ്ഞാതരായ തോക്കു ധാരികളോ കൊള്ളക്കാരോ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്ന് ഐസിസി ആരോപിക്കുന്നു.
ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 50 രാജ്യങ്ങളില്‍ നൈജീരിയ 6-ാം സ്ഥാനത്താണ്.
വടക്കന്‍ സംസ്ഥാനങ്ങളില്‍ 199-ല്‍ ശരിയത്ത് നിയമത്തോട് കൂറ് പ്രഖ്യാപിച്ചതിനാല്‍ ക്രൈസ്തവ സമൂഹവും ഇസ്ളാമിക നിയമത്തിന്റെ വലയത്തില്‍ പീഢനങ്ങള്‍ക്കിരയാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

