ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് സംസ്ഥാന സഹോദരി സമ്മേളനം
കോട്ടയം: ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് സഹോദരി സമാജം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 26,27 തീയതികളില്‍ വടവാതൂര്‍ ഗവ. ഹൈസ്കൂളില്‍ നടക്കും.
പാസ്റ്റര്‍ കെ.എം. ഫിലിപ്പ്, പാസ്റ്റര്‍ എന്‍ . ജെ. ഐസക്, ഗിരിജാ സാം, ഏലിയാമ്മ ഫിലിപ്പ് എന്നിവര്‍ ക്ലാസെടുക്കും. “സഹോദരിമാര്‍ കുടുംബത്തില്‍ , സഭയില്‍ സമൂഹത്തില്‍ ” എന്നതാണ് ചിന്താവിഷയം.
ഐസിജി സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിക്കും. മറിയാമ്മ ഐസക്ക്, കുഞ്ഞമ്മ മര്‍ക്കോസ്, സാലമ്മ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

