ഭൂമിയുടെ ധ്രുവ പ്രദേശങ്ങളില്‍ ഒരേ സമയം താപനില ഉയരുന്നതില്‍ ആശങ്ക
വാഷിംഗ്ടണ്‍ : ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ ഒരേ സമയം താപനില അതി തീവ്രമായി ഉയര്‍ന്നത് ഗവേഷകരില്‍ ആശങ്ക സൃഷ്ടിച്ചു.
വെള്ളിയാഴ്ച ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയിലെ കോണ്‍കോര്‍ഡിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത് -12.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. അന്റാര്‍ട്ടിക്കയിലെ ശരാശരി താപനിലയേക്കാള്‍ 40 ഡിഗ്രി കൂടുതലാണിത്.
ഇതേ ദിവസം തന്നെ ഉത്തരധ്രുവമായ ആര്‍ട്ടിക്കയിലെ വോസേറ്റാക് നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയ താപനില -17.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ശരാശരി താപനിലയേക്കാള്‍ 30 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.
ഇരു ധ്രുവങ്ങളിലും ഒരേ സമയം താപനില വര്‍ദ്ധിച്ചതും മാര്‍ച്ച് മധ്യത്തില്‍ ഉത്തരധ്രുവത്തില്‍ താപനില വര്‍ദ്ധിച്ചതും അസാധാരണ സംഭവമാണ്.