യിസ്രായേലില്‍ പുതിയ രണ്ട് കോവിഡ് വകഭേദം

യിസ്രായേലില്‍ പുതിയ രണ്ട് കോവിഡ് വകഭേദം

Breaking News Middle East

യിസ്രായേലില്‍ പുതിയ രണ്ട് കോവിഡ് വകഭേദം

യെരുശലേം: യിസ്രായേലില്‍ പുതിയ രണ്ട് കോവിഡ് വകഭേദങ്ങള്‍കൂടി സ്ഥിരീകരിച്ചു.

ബിഎ1, ബിഎ2 എന്നീ കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്.

ഇവ ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഉള്‍പ്പെടുന്ന വൈറസാണെന്ന് യിസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.

അനാവശ്യമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ലോകമെങ്ങും ഇപ്പോഴും കോവിഡിന്റെ ഈ പുതിയ വകഭേദങ്ങള്‍ അജ്ഞാതമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രോഗം സ്ഥിരീകരിച്ചവരില്‍ തലവേദന, പനി, മസില്‍ ഡിസ്ട്രാഫി എന്നീ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.