ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി നല്‍കി സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി നല്‍കി സര്‍ക്കാര്‍

Breaking News India Kerala

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാ ആനുപാതികമായി വിതരണം ചെയ്തതായി സര്‍ക്കാര്‍ ‍.

നിയമസഭയില്‍ പി. ഉബൈദുല്ല നല്‍കിയ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വീതം വച്ച് വിതരണം ചെയ്തതിന്റെ കണക്ക് പുറത്തു വിട്ടത്. ഏറ്റവും കൂടുതല്‍ അപേക്ഷകളുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിലാണ് ജനസംഖ്യാനുപാതികമായ വീതം വയ്ക്കലുണ്ടായത്. മൊത്തം 3505 പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ സ്കോളര്‍ഷിപ്പ് അനുവദിച്ചത്.

ഈ സ്കോളര്‍ഷിപ്പിനായി എസ്.എസ്.എല്‍ ‍.സി./പ്ളസ് ടു കാറ്റഗറിയില്‍ മുസ്ളീം വിദ്യാര്‍ത്ഥികളില്‍നിന്ന് 24,704 പേരാണ് അപേക്ഷിച്ചത്. ഇവരില്‍ 22,782 കുട്ടികളുടെ അപേക്ഷ സംസ്ഥാന മേധാവികള്‍ അംഗീകരിച്ചപ്പോള്‍ സ്കോളര്‍ഷിപ്പ് അനുവദിച്ചത് 2070 കുട്ടികള്‍ക്കാണ്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 13,084 പേര്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ 11534 പേരുടെ അപേക്ഷകളാണ് സംസ്ഥാന മേധാവികള്‍ അംഗീകരിച്ചത്. 1433 പേര്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ചു. മുസ്ളീം വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചത് ഈ കാറ്റഗറിയിലെ 59.5 ശതമാനമാണ്. ക്രിസ്ത്യന്‍ വിഭാഗത്തിന് 40.8 ശതമാനവും.

കഴിഞ്ഞ വര്‍ഷം വരെ സച്ചാര്‍ ‍/പാലൊളി കമ്മറ്റി ശുപാര്‍ശകളുടെ പേരില്‍ മുസ്ളീം വിദ്യാര്‍ത്ഥികള്‍ക്ക് 80 ശതമാനവും ലത്തീന്‍ ‍/പരിവര്‍ത്തന ക്രൈസ്തവര്‍ക്ക് 20 ശതമാനവും എന്ന നിലയിലായിരുന്നു സ്കോളര്‍ഷിപ്പുകള്‍ അനുവദിച്ചിരുന്നത്. ഈ രീതിയാണ് ഇപ്പോള്‍ ജനസംഖ്യാനുപാതികമാക്കി കേരള സര്‍ക്കാര്‍ മാറ്റിയത്.

തോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പില്‍ യുജി/പിജി വിദ്യര്‍ത്ഥികളുടെ കാറ്റഗറിയിലും ഇതേ അനുപാതമാറ്റം നടപ്പാക്കി. ഇതില്‍ 811 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ചപ്പോള്‍ 479 എണ്ണം (59.05%) മുസ്ളീം വിഭാഗത്തിനും 331 എണ്ണം (40.8%) ക്രിസ്ത്യന്‍ വിഭാഗത്തിനും അനുവദിക്കുകയുണ്ടായി.