“യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും” പറയുന്നത് ഛത്തീസ്ഗഡ് ക്രൈസ്തവര്‍

Breaking News India

“യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും” പറയുന്നത് ഛത്തീസ്ഗഡ് ക്രൈസ്തവര്‍
ബിലാസ്പൂര്‍ ‍: “യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും”, ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ ഉറച്ച വാക്കുകളാണിത്.

 

ഇത് വെറുതെ പറയുന്നതല്ല, ചങ്കൂറ്റത്തോടെ അധികാരികളോടുതന്നെയാണ് പറയുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ സീസണില്‍ ഛത്തീസ്ഗഡിലെ ബിലാസ്പൂരിനടുത്ത് ജൂണ്‍വാണി ഗ്രാമത്തിലെ ഒരു പ്രാദേശിക ദൈവസഭയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ യആരാധിച്ചതിന്റെ പേരില്‍ ചില ഹിന്ദു മതമൌലികവാദികളുടെ ഇടപെടലിനെത്തുടര്‍ന്നു പോലീസ് കേസായി. തുടര്‍ന്ന് ഭരണകൂടം ഇവര്‍ക്ക് ഏകദേശം 20,000/- രൂപാ വീതം പിഴ ഇടുകയുണ്ടായി.

 

വിശ്വാസികള്‍ അത് അടയ്ക്കേണ്ടി വന്നു. സാധാരണക്കാരായ ഇവരുടെ നാലോ അഞ്ചോ മാസത്തെ ശമ്പളമാണിത്. ഇവര്‍ ഹിന്ദു മതം വിട്ട് ക്രിസ്ത്യാനികളായി എന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. ഹിന്ദു സംഘടനകളുടെ കടുത്ത ഭീഷണികളും സമ്മര്‍ദ്ദവും മൂലം ചിലര്‍ ഹിന്ദു മതത്തിലേക്കു തിരികെ പോവുകയും ചെയ്തു.

 

എന്നാല്‍ സമ്മര്‍ദ്ദങ്ങളേയും ഭീഷണികളേയും വകവെയ്ക്കാതെ നാലു വിശ്വാസികള്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ അടിയുറച്ചു നിന്നപ്പോള്‍ സംസ്ഥാനത്തെ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടുകയാണുണ്ടായത്. അതും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയാലേ കേസെടുക്കു എന്നിരിക്കെ സ്വമേധയാ മതം മാറിയവരെ നിയമങ്ങള്‍ ബാധിക്കുകയില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കവേയാണ് സാധുക്കളായ വിശ്വാസികള്‍ക്ക് പിഴയൊടുക്കേണ്ടിവന്നത്.

 

ഈ അനീതിയ്ക്കെതിരെയാണ് വിശ്വാസികള്‍ ധീരമായി പ്രതികരിച്ചത്. “യേശുവിനെ ആരാധിക്കുന്നത് ക്രിമിനല്‍ കുറ്റമെങ്കില്‍ ഈ കുറ്റം ദിവസവും ചെയ്യും”. കാനേഷ് സിംഗ് എന്ന 55 കാരന്റെ വാക്കുകളാണിത്. “ഞങ്ങള്‍ പിഴയൊടുക്കാന്‍വേണ്ടി എന്തു കുറ്റം ചെയ്തു? ആരുടെയെങ്കിലും മോഷ്ടിച്ചോ? ആരുടെയെങ്കിലും പിടിച്ചു പറിച്ചോ? ആരോടെങ്കിലും പ്രശ്നമുണ്ടാക്കിയോ? കൊലപാതകം നടത്തിയോ? ഒന്നുമില്ലല്ലോ” കാനേഷ് സിംഗ് പൊട്ടിത്തെറിക്കുന്നു.

 

സൊമാരി കൊമ്ര (40) എന്ന യുവാവ് പറയുന്നു ”ഞാന്‍ കര്‍ത്താവിങ്കലേക്കു വരുന്നതിനു മുമ്പു വളരെ ക്ലേശങ്ങള്‍ നേരിട്ടു, രോഗിയായിരുന്നു, മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ ഞാന്‍ ഉള്‍പ്പെട്ടുനിന്ന സമുദായത്തില്‍നന്നും ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല, ഒരു സംഘടനയും സഹായിച്ചില്ല. പക്ഷേ കര്‍ത്താവു എനിക്കു സൌഖ്യം നല്‍കി”.

 

ക്രൈസ്തവര്‍ ഛത്തീസ്ഗഡില്‍ വളരെ പ്രതിസന്ധികളെ നേരിടുകയാണ്. മതപരിവര്‍ത്തനം ആരോപിച്ച് കടുത്ത പീഢനങ്ങളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published.