ചര്‍ച്ചില്‍ നിന്ന് 5 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അഡ്മിനിസ്ട്രേറ്റര്‍ അറസ്റ്റില്‍

ചര്‍ച്ചില്‍ നിന്ന് 5 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അഡ്മിനിസ്ട്രേറ്റര്‍ അറസ്റ്റില്‍

Breaking News USA

ചര്‍ച്ചില്‍ നിന്ന് 5 ലക്ഷം ഡോളര്‍ തട്ടിയെടുത്ത അഡ്മിനിസ്ട്രേറ്റര്‍ അറസ്റ്റില്‍

ജോര്‍ജിയ: യു.എസിലെ ജോര്‍ജ്ജിയയിലെ ഒരു ചര്‍ച്ചില്‍നിന്ന് 5 ലക്ഷം ഡോളറിലദികം തട്ടിയെടുത്ത ഒരു അഡ്മിനിസ്ട്രേറ്ററെ അറസ്റ്റു ചെയ്തു.

റിവര്‍സൈഡ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍നിന്ന് 5 ലക്ഷം ഡോളറിലധികം കബളിപ്പിച്ചെടുത്ത ടിഫാനി അലിയാ വാട്സന്‍ (39) ആണ് ബിസ്കൌണ്ടി ഷെരിഫ് പോലീസ് അറസ്റ്റു ചെയ്തത്.

ബോണ്ടില്ലാതെ തടവിലാക്കപ്പെട്ട വാട്സനെതിരെ കമ്പ്യൂട്ടര്‍ മോഷണം, ഫസ്റ്റ് ഡിഗ്രി വ്യാജ രേഖ ചമയ്ക്കല്‍, കൈക്കലാക്കല്‍ വഴിയുള്ള മോഷണം, സാമ്പത്തിക ഐഡന്റിറ്റി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന എന്നിവയുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്.

വാട്സണ്‍ പള്ളി ശിശു സംരക്ഷണ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.