കോഴിയിറച്ചി ഒഴിവാക്കരുതേ
പലരും കോഴിയിറച്ചി കഴിക്കാത്തവരാണ്. നിരവധി കാരണങ്ങള്‍ നിരത്തിയാണ് ഇവര്‍ കോഴിയിറച്ചിയോട് വിമുഖത കാട്ടുന്നത്.
എന്നാല്‍ കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണെന്ന് മനസ്സിലാക്കിയാല്‍ ഒരുപക്ഷേ തീരുമാനങ്ങള്‍ മാറ്റിയേക്കാം. പ്രോട്ടീന്‍ സമ്പന്നമായ കോഴിയിറച്ചി ചെറുപ്പം മോഹിക്കുന്നവരുടെ ആത്മവിശ്വാസം കൂട്ടുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ നമ്മുടെ പേശികളെ ആരോഗ്യവും ഉറപ്പുള്ളതുമാക്കിത്തീര്‍ക്കും. ആഴ്ചയില്‍ ഒരു ദിവസം ചിക്കന്‍ സൂപ്പ് കഴിച്ചാല്‍ ഇരട്ടി ഗുണം ലഭിക്കും.
ഇതോടൊപ്പം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കും.
കാല്‍സ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് കോഴിയിറച്ചി. ഇവ അസ്ഥികളെ സംരക്ഷിക്കും. അമിതമായ ടെന്‍ഷനും ഇതിലൂടെ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ കോഴിയിറച്ചിയിലുള്ള വിറ്റാമിന്‍ ബി5, ട്രിപ്റ്റോഫാന്‍ സഹായിക്കും.
സന്ധിവാതത്തിനുള്ള സാദ്ധ്യത കുറയ്ക്കാനും കോഴിയിറച്ചിക്കു ശേഷിയുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, പൂരിത കൊഴുപ്പുകള്‍ എന്നിവയടങ്ങിയ കോഴിയിറച്ചി ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.
എന്നാല്‍ ബ്രോയിലര്‍ ചിക്കന്‍ അമിതമായി കഴിക്കുന്നത് ആരോഗ്യപരമല്ല. കറിയാക്കി കഴിക്കുന്നതാണ് ആരോഗ്യകരം. പാകം ചെയ്യുന്നതിനു മുമ്പ് ഇറത്തിയിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യാനും ശ്രദ്ധിക്കണം. ചിക്കന്‍ ബ്രസ്റ്റ് ആണ് ഏറ്റവും ഉചിതം.

