ആഭ്യന്തര യുദ്ധം; സുഡാനില്‍ പട്ടിണി മൂലം മരിച്ചത് 500 കുട്ടികള്‍
കയ്നേ: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനു ശേഷം പട്ടിണി മൂലം മരിച്ചത് 500 കുട്ടികളെന്ന് സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങളുള്ള 31,000 കുട്ടികള്‍ക്കു ചികിത്സാ സൌകര്യങ്ങളില്ല.
ഏപ്രില്‍ 15-നാണു സുഡാനില്‍ സൈന്യവും പാരാമിലിട്ടറി സേനയും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.
തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റു നഗരങ്ങളിലുമാണ് രൂക്ഷമായ കലാപം അരങ്ങേറിയത്. നിരവധി പേര്‍ വെള്ളവും വൈദ്യുതിയുമില്ലാതെയാണ് കഴിയുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം പൂര്‍ണമായും തകര്‍ച്ചയിലാണ്.
നാലായിരത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 44 ലക്ഷം ആളുകള്‍ സുഡാനിലെതന്നെ മറ്റു പ്രദേശങ്ങളിലോ അയല്‍ രാജ്യങ്ങളിലോ പാലായനം ചെയ്തു.