വിശ്വാസത്തോടെ മുന്നോട്ടു പോകുക

Articles Breaking News Editorials

വിശ്വാസത്തോടെ മുന്നോട്ടു പോകുക
വിശ്വാസത്തില്‍ അടിയുറച്ചു ദൈവത്തിന്റെ മറുപടി ലഭിച്ചുവെന്ന് ഹൃദയത്തില്‍ ഉറപ്പാക്കി മുന്നോട്ടു പോകുന്നവര്‍ക്കാണ് വിജയം ഉണ്ടാകുന്നത്. അല്ലാത്തവര്‍ക്ക് പരാജയമാണ് സംഭവിക്കുന്നത്. മിസ്രയിമില്‍നിന്നും പുറപ്പെട്ട യിസ്രായേല്‍ ജനം ദൈവത്തിന്റെ കല്‍പ്പനപ്രകാരം പീഹഹിരോത്തിന്‍ സമീപം പാളയമിറങ്ങി.

 

യിസ്രായേല്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ മിസ്രയിമ്യര്‍ തങ്ങളുടെ പിന്നാലെ വരുന്നത് കണ്ടു ഏറ്റവും ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു. (പുറ. 14:10) പിറകില്‍ ശത്രു സൈന്യം, ഇരു വശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ ‍, മുമ്പില്‍ ചെങ്കടല്‍ ‍. മുന്നോട്ടു പോകുവാന്‍ സാധിക്കാതെവണ്ണം അവര്‍ ഭയചകിതരായി. അപ്പോള്‍ യഹോവ മോശയോട്: നീ എന്നോട് നിലവിളിക്കുന്നതെന്ത്? മുന്നോട്ടു പോകുവാന്‍ ജനത്തോടു പറക. വടി എടുത്ത് നിന്റെ കൈ കടലിന്മേല്‍ നീട്ടി അതിനെ വിഭാഗിക്ക. യിസ്രായേല്‍ മക്കള്‍ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തിലൂടെ കടന്നുപോകും. ദൈവം കല്‍പ്പിച്ച പ്രകാരം മോശെ തന്റെ വടി കടലിന്റെ നേരെ നീട്ടി.

 

മോശയുടെയും യിസ്രായേല്‍ ജനത്തിന്റെയും വിശ്വാസമാണ് ഇവിടെ പ്രകടമായത്. യാത്ര ചെയ്യുന്നവരുടെയും യാത്ര നയിക്കുന്നവന്റെയും ഐക്യം ഇവിടെ ദൈവ പ്രവര്‍ത്തിക്കായി വഴി തുറന്നു. യഹോവ മഹാ ശക്തിയുള്ള കിഴക്കന്‍ കാറ്റുകൊണ്ട് കടലിനെ പിന്‍വാങ്ങിച്ചു. അത് ഉണങ്ങിയ നിലമായി.

 

പ്രവര്‍ത്തിയില്‍ ശക്തിമാനായ ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മോശെയും ദൈവജനവും ചെങ്കടല്‍ കടന്നു. എന്നാല്‍ വിശ്വാസമില്ലാതെ, ദൈവീക സാന്നിദ്ധ്യം അനുഭവിച്ചറിയാത്ത മിസ്രയീമ്യര്‍ ചെങ്കടലിലൂടെ നടന്ന് യിസ്രായേല്യരെ പിന്തുടരുവാന്‍ ശ്രമിച്ചു. അവിടെ ദൈവം ഇടപെട്ടു. ദൈവജനത്തിനായി ദൈവം വീണ്ടും അത്ഭുതം പ്രവര്‍ത്തിച്ചു.

 

ചെങ്കടലിനെ പൂര്‍വ്വ സ്ഥിതിയിലാക്കി. അങ്ങനെ മിസ്രയീമ്യര്‍ ചെങ്കടലില്‍ മുങ്ങി മരിക്കുവാന്‍ ഇടയായി. ദൈവ വിശ്വാസത്തില്‍ ദൈവത്തിന്റെ ഹിതം അനുസരിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നവര്‍ക്കുണ്ടാകുന്ന വിജയവും, ദൈവവിശ്വാസമില്ലാതെ മുന്നോട്ടു കുതിക്കുന്നവര്‍ക്കുണ്ടാകുന്ന പരാജയവും ഈ സംഭവത്തിലൂടെ നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു.

 

നമ്മെ വിളിച്ചവന്‍ വിശ്വസ്തനാണ്. ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും നമ്മുടെ ജീവിതം സുരക്ഷിതമാക്കുവാനും നമ്മുടെ വീണ്ടെടുപ്പുകാരനായ ദൈവം നമുക്ക് അനുകൂലമായി നില്‍ക്കും. ഏതു പ്രതിസന്ധി വന്നാലും തടസ്സങ്ങള്‍ വന്നാലും വിശ്വാസത്തോടെ മുന്നോട്ടു പോകുവാന്‍ ദൈവം നമുക്കു താങ്ങും തണലുമായുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നത് ദൈവത്തിന്റെ ബൃഹത്തായ പദ്ധതിയാണ്.

 

ദൈവത്തിന്റെ യഥാര്‍ത്ഥ മക്കളായി നാം ജീവിക്കുമ്പോള്‍ നമ്മെ തകര്‍ക്കുവാന്‍ സാത്താന്‍ പിന്നാലെ വരാന്‍ സാദ്ധ്യതയുണ്ട്. വിശ്വാസത്തോടെ നാം ദൈവത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് അവന്റെ വാക്കുകളും കല്‍പ്പനകളും അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നമ്മുടെ പ്രതിയോഗികള്‍ പരാജയപ്പെടുവാനും ജീവിതയാത്ര ഏറ്റവും സുഗമമായിത്തീരുവാനും ഇടയാകും. നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന മഹാ പ്രതിഫലത്തിനായി നാം വളരെ ശുഷ്ക്കാന്തിയുള്ളവരായിരിക്കണം.

 

നമ്മുടെ ജീവിതയാത്ര ചെങ്കടലും, കല്ലുകളും മുള്ളുകളുമൊക്കെയുള്ള മണലാരണ്യ സമാനമായിരിക്കാം. എങ്കിലും എല്ലാ പ്രതികൂലങ്ങളെയും അതിജീവിച്ച് നമ്മെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ ദൈവം നമ്മോടൊപ്പമുണ്ട്. വിശ്വാസത്തോടെ മുന്നോട്ടുപോകുക.
പാസ്റ്റര്‍ ഷാജി. എസ്.

57 thoughts on “വിശ്വാസത്തോടെ മുന്നോട്ടു പോകുക

  1. വിശ്വാസത്തില്‍ അടിയുറച്ചു ദൈവത്തിന്റെ മറുപടി ലഭിച്ചുവെന്ന് ഹൃദയത്തില്‍ ഉറപ്പാക്കി മുന്നോട്ടു പോകുന്നവര്‍ക്കാണ് വിജയം ഉണ്ടാകുന്നത്.

  2. “Hey There. I found your blog using msn. This is a very well written article. I will be sure to bookmark it and return to read more of your useful information. Thanks for the post. I will definitely return.”

Leave a Reply

Your email address will not be published.