യിസ്രായേലില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച യെഹൂദന്മാര്‍ക്കെതിരെ യാഥാസ്ഥിക യെഹൂദന്മാരുടെ ആക്രമണം

Breaking News Middle East

യിസ്രായേലില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച യെഹൂദന്മാര്‍ക്കെതിരെ യാഥാസ്ഥിക യെഹൂദന്മാരുടെ ആക്രമണം
യെരുശലേം: യിസ്രായേലില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യഹൂദന്മാരുടെ ആത്മീക കൂടിവരവില്‍ യാഥാസ്ഥിക യഹൂദന്മാര്‍ ആക്രമണം നടത്തി.

 

തെക്കന്‍ യിസ്രായേലിലെ ഡിമേനയില്‍ കര്‍ത്താവിനെ ആരാധിക്കാനായി കൂടിവന്ന യഹൂദ ക്രിസ്ത്യാനികളെയാണ് (ഇവരെ മെസ്സിയാനിക് ജ്യൂസ് എന്നാണ് അറിയപ്പെടുക) യഹൂദന്മാരിലെ മതമൌലിക വാദികള്‍ ആക്രമിച്ചത്. മെസ്സിയാനിക് യഹൂദന്മാര്‍ കഴിഞ്ഞ വര്‍ഷം ഈ സ്ഥലത്ത് ഒരു ആരാധനാ കേന്ദ്രം തുടങ്ങിയിരുന്നു. ഇവിടെ ആരാധനയും വചന ശുശ്രൂഷയും യേശുവിന്റെ ജീവചരിത്രം അടങ്ങിയ ഫിലിം പ്രദര്‍ശനവും നടത്തിയിരുന്നു.

2017 മെയ് 4-ന് ആരാധനാ സമയത്ത് ഒരു സംഘം യഹൂദ മതമൌലിക വാദികളെത്തി യോഗം അലങ്കോലപ്പെടുത്തുകയും വിശ്വാസികളെ ആക്രമിക്കുകയും വിശ്വാസികളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് കല്ലെറിയുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. യഹൂദന്മാരെ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഇതിനെത്തുടര്‍ന്ന് ആരാധനാ കേന്ദ്രം അടച്ചിട്ടു.

എന്നാല്‍ 2018 ജനുവരി ആദ്യവാരത്തില്‍ ഈ ആരാധനാ സ്ഥലം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഈ സ്ഥലത്ത് ആരാധനാ സ്ഥലത്തോടു ചേര്‍ന്ന് യഹൂദ ക്രിസ്ത്യാനികള്‍ക്ക് വിശ്രമിക്കുവാനും ലഘുഭക്ഷണം കഴിക്കുവാനുമുള്ള സൌകര്യങ്ങളുമുണ്ട്.

ഒരു സംഘം യഹൂദന്മാരെത്തി വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. യിസ്രായേലില്‍ യഹൂദന്മാര്‍ക്കിടയില്‍ കര്‍ത്താവ് വലിയ പരിവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനു യഹൂദന്മാരാണ് ഇതുവരെ യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്നിട്ടുള്ളത്.

ഇതിനോടൊപ്പം വളരെ എതിര്‍പ്പുകളും ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. യഹൂദന്മാരും മെസ്സിയാനിക് യഹൂദന്മാരും തമ്മില്‍ ചിലപ്പോള്‍ ഉപദേശത്തിന്റെ പേരില്‍ വാദപ്രതിവാദങ്ങളും നടക്കാറുണ്ട്. യേശുക്രിസ്തുവിനെ അംഗീകരിക്കാന്‍ തയ്യാറാകാതെ ശക്തമായ രീതിയില്‍ എതിര്‍ക്കുകയാണ് യഹൂദന്മാരും റബ്ബിമാരും ചെയ്യുന്നത്.

 

കഴിഞ്ഞ 55 വര്‍ഷമായി യിസ്രായേലിന്റെ തലസ്ഥാന നഗരിയായ ടെല്‍ അവീവില്‍ പ്രവര്‍ത്തിച്ചു വരുന്ന യിസ്രായേല്‍ ബൈബിള്‍ സൊസൈറ്റിയുടെ ഓഫീസും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വാടക സംബന്ധിച്ചും മിഷണറി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചുമാണ് ബൈബിള്‍ സൊസൈറ്റിക്ക് എതിരെ കരുക്കള്‍ നീക്കുന്നത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Leave a Reply

Your email address will not be published.