ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക്

ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക്

USA

ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക്
പി പി ചെറിയാൻ

വാഷിങ്ടൺ: നികുതിദായകരുടെ പണം ഉപയോഗിച്ച് ട്രംപ് ഭരണകൂടം നൽകിയ വിവാദ പരസ്യങ്ങൾ ഉടൻ നിർത്തിവെക്കാൻ യു.എസ് ഫെഡറൽ കോടതിയുടെ ഉത്തരവ്.

ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യാനിരുന്ന പരസ്യങ്ങൾ റദ്ദാക്കാനും ഭാവിയിൽ ഈ കാമ്പെയ്ൻ പുനരാരംഭിക്കുന്നത് തടയാനുമാണ് യു.എസ് ജില്ലാ ജഡ്ജി ജെന്നിഫർ റോച്ചൻ ഉത്തരവിട്ടത്.

കസ്റ്റംസ് ആൻഡ് ബോർഡർ പെട്രോളിന്റെ ഫണ്ടിൽ നിന്ന് 20 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് ദേശീയ ടെലിവിഷൻ ചാനലുകളിൽ ഈ പരസ്യങ്ങൾ നൽകിയിരുന്നത്.

ഇവ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയും ‘കോമൺ കോസ്’ സംഘടനയും കോടതിയെ സമീപിക്കുകയായിരുന്നു.

പരസ്യങ്ങൾ താൽക്കാലികമായി നിർത്താമെന്ന് ഭരണകൂടം വാഗ്ദാനം ചെയ്തെങ്കിലും, കോടതി ഈ വാദം തള്ളിക്കൊണ്ട് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയാണുണ്ടായത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.