തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍
തൈര് ആരോഗ്യപ്രദമായ ഒരു ഭക്ഷണ പദാര്‍ത്ഥമാണ്. ദഹനം കൃത്യമായി നടക്കാനും നമ്മുടെ വയറിന്റെ ആരോഗ്യം നന്നായി പരിപാലിക്കാനും ശേഷിയുള്ള നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്.
തൈരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മീന്‍, ഇറച്ചി, മുട്ട എന്നിവ തൈരിന്റെ കൂടെ കഴിക്കരുത് എന്നു പറയാറുണ്ട്. അതുപോലെ തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളുണ്ട്. അവ ഇതാണ്.
തക്കാളി: പൊട്ടാസ്യം, വിറ്റാമിന്‍ കെ, എ, ഡി എന്നിങ്ങനെ നിരവധി പോഷകങ്ങളാലും ധാതുക്കളാലും സമ്പന്നമാണ്. തക്കാളി പക്ഷേ ആയുര്‍വേദപ്രകാരം തൈരിന്റെ കൂടെ കഴിക്കരുതെന്നാണ് പറയുന്നത്.
തക്കാളിയില്‍ പൊതുവെ ഒരു അസിഡിക് സ്വഭാവമുണ്ട്. തൈരും നല്ല പുളിയുള്ള ഭക്ഷണമാണ്. ഇതുമൂലം അസിഡിറ്റി കൂടുതല്‍ വയറില്‍ അടിയും. ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇടയാകും.
വെള്ളരിക്ക: നിരവധി പോഷകങ്ങളുള്ള വെള്ളരിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ധാരാളം വിറ്റമിനുകളും നാരുകളുമുണ്ട്.
ശരീരത്തിലെ കൊഴുപ്പിനെ അകറ്റാന്‍ വെള്ളരിക്ക സഹായിക്കുന്നു. ചിലര്‍ സലാഡ് ഉണ്ടാക്കാന്‍ വെള്ളരിക്ക ചേര്‍ക്കാറുണ്ട്. ഇതുമൂലം ശരീരത്തിലേക്ക് അമിതമായി തണുപ്പ് എത്തുകയും ഇത് ദഹന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
നേന്ത്രപ്പഴം: നേന്ത്രപ്പഴത്തില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴവും തൈരും ചേര്‍ക്കുന്നത് ശരീരത്തില്‍ ടോക്സിന്‍സ് അല്ലെങ്കില്‍ വിഷമയ വസ്തുക്കള്‍ രൂപപ്പെടുന്നതിനു കാരണമാകുന്നതായി ആയുര്‍വേദം പറയുന്നു.
വഴുതനങ്ങ: ആയുര്‍വേദ പ്രകാരം വഴുതനങ്ങയും തൈരും തമ്മില്‍ നല്ല കോമ്പിനേഷന്‍ അല്ല. ഇവ രണ്ടും ചേര്‍ത്ത് കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍, വയറു വീര്‍ക്കുക, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
ചീര: ചീരയിലും തൈരിലും നല്ലതുപോലെ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും ഒന്നിച്ചു കഴിച്ചാല്‍ അമിതമായി ശരീരത്തില്‍ കാല്‍സ്യം എത്തുന്നു. ഇതുമൂലം വൃക്കയില്‍ കല്ലു വരുന്നതിനു കാരണമാകുന്നു.