മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ

മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ

Australia Breaking News

മരിച്ച 80കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സൂക്ഷിച്ച് കമ്പനി: ചെലവ് 94 ലക്ഷം രൂപ

സിഡ്നി: ഈ ലൌകിക ജീവിതം പരമാവധി ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ചിലര്‍ മരണത്തിനു ശേഷമുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ തള്ളിപ്പറയുന്നു.

എന്തായാലും ഈ ഭൂമിയില്‍ മരണമില്ലാതെ തുടരണമെന്ന് കൊതിക്കുന്നവരാണ് ഏറെ പേരും. മരണത്തെ അതിജീവിക്കാന്‍ ശാസ്ത്രം ചില കണ്ടുപിടിത്തങ്ങളൊക്കെ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

അതിനൊരു പരിസമാപ്തിയില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ചു പറയാം. എന്നാല്‍ മരിച്ചാലും ഈ ഭൂമിയില്‍ത്തന്നെ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്.

അത്തരത്തില്‍ ഒരു സംഭവമാണ് അടുത്തിടെ ഓസ്ട്രേലിയായില്‍നിന്നുള്ള ഒരു മനുഷ്യന്റെ മൃതദേഹം സൂക്ഷിച്ചുവച്ചത് വാര്‍ത്തയായത്.

മരിച്ചയാള്‍ ഒരു ദിവസം ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍ കമ്പനിയെ സമീപിച്ചത്. സിഡ്നിയല്‍ വൃദ്ധനായ ഒരു 80 കാരന്‍ മെയ് 12-നു മരിച്ചു. അദ്ദേഹത്തിന്റെ പുനരുജ്ജീവനത്തിനായി ഓസ്ട്രേലിയായില്‍നിന്നുള്ള ഒരു ക്രയോജെനിക് കമ്പനിയെ സമീപിച്ചു.

കമ്പനി 80 കാരന്റെ മൃതദേഹം സംസ്ക്കരിക്കാതെ ശീതീകരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. നിരവധി പ്രക്രീയകള്‍ ഇതിനായി വേണ്ടി വന്നു. മൃതദേഹം ആറ് ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ചശേഷം ക്രയോ പ്രോട്ടെക്റ്റന്റ് (ആന്റി ഫ്രീസ് സെല്യൂഷന്‍) ശരീരത്തില്‍ കുത്തിവെയ്ക്കും.

പിന്നീട് ഈ ശരീരം ഡ്രൈ ഐസില്‍ പായ്ക്ക് ചെയ്ത് താപനില മൈനസ് 80 ഡിഗ്രി സെല്‍ഷ്യസിനായി കുറയ്ക്കും. ഇതിനുശേഷം മൃതദേഹം സതേണ്‍ ക്രയോണിക്സിന്റെ കേന്ദ്രത്തില്‍ എത്തിച്ച് മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള ചേംബറിലേക്ക് മാറ്റും.

ഇവിടെയാണ് പിന്നീട് മൃതദേഹം സൂക്ഷിക്കുക. ഈ മൃതദേഹം മരവിപ്പിച്ച് നിലനിര്‍ത്തുന്നതിനായി കമ്പനി ഈടാക്കുന്നത് 170,000 ഓസ്ട്രേലിയന്‍ ഡോളറാണ്.

അതായത് 94,11,030 രൂപ. ഈ സംഭവം വാര്‍ത്തയായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തു വരികയുണ്ടായി.