ഫോണില്‍ ഈ സന്ദേശം ലഭിക്കുന്നവര്‍ ജാഗ്രത! പോലീസിന്റെ മുന്നറിയിപ്പ്

ഫോണില്‍ ഈ സന്ദേശം ലഭിക്കുന്നവര്‍ ജാഗ്രത! പോലീസിന്റെ മുന്നറിയിപ്പ്

Breaking News Kerala

ഫോണില്‍ ഈ സന്ദേശം ലഭിക്കുന്നവര്‍ ജാഗ്രത! പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്നത്തെ കാലത്ത് കൈയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്. അതുകൊണ്ടുതന്നെ സകല തട്ടിപ്പുകള്‍ക്കും ഒരു പരിധിവരെ മാധ്യമം ഫോണ്‍ കളികളിലൂടെത്തന്നെയാണ്.

ഇപ്പോഴത്തെ തട്ടിപ്പുകളില്‍ പ്രധാനം വര്‍ക്ക് ഫ്രം ഹോം എന്ന പേരിലുള്ള തട്ടിപ്പുകളാണ്. വീട്ടിലിരുന്ന് പണം സമ്പാദിക്കുന്ന ഒരു ജോലി എന്നാണിതിന് അര്‍ത്ഥം.

അതുകൊണ്ടുതന്നെ ധാരാളം യുവാക്കള്‍ ഈ തട്ടിപ്പിന്റെ വലയത്തില്‍ അകപ്പെടുവാനും സാദ്ധ്യതയുണ്ട്. വര്‍ക്ക് ഫ്രം ഹോം തട്ടിപ്പു കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ് രംഗത്തു വന്നിരിക്കുകയാണ്.

വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം വിശ്വസിച്ച് മൊബൈല്‍ ഫോണില്‍ ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് തട്ടിപ്പിനിരകളാകുന്നത്.

സുഹൃത്തുക്കളില്‍ നിന്നോ, അജ്ഞാത നമ്പറില്‍നിന്നോ ആയിരിക്കും ഇത്തരം സാമ്പത്തിക തട്ടിപ്പിനു തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക.

ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൌണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും.

ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൌണ്ടില്‍ തുക ലഭിച്ചതായി കാണാം. കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണണെന്നും അതിന് ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യണണെന്നും ആവശ്യപ്പെടുന്നു.

ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൌണ്ടില്‍ തുക വര്‍ദ്ധിച്ചു വരുന്നതായി കാണാം. കൂടാതെ ഈ വെബ്സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ച് നല്‍കിയാല്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന വാഗ്ദാനവും ലഭിക്കും.

അക്കൌണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോഴാണ് വഞ്ചിക്കപ്പെട്ടതായി നിങ്ങള്‍ മനസിലാക്കുക. അപ്പോഴേക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയാക്കപ്പെട്ടിട്ടുണ്ടായിരിക്കും.

ഇത്തരത്തിലുള്ള സന്ദേശങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ ജോലികള്‍ക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

എളുപ്പ വഴികളിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓണ്‍ലൈന്‍ തട്ടിപ്പിനിരകളാകുന്നവര്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരം അറിയിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു.