ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം

ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം

Asia Breaking News Middle East

ഗാസയിലെ കെട്ടിട മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം

ഗാസ: ഗാസ സ്ട്രിപ്പ് അഫയേഴ്സ് മാനേജ്മെന്റ് നാഷണല്‍ കമ്മിറ്റിയുടെ തലവനായ അലി ഷാത്ത് നിര്‍ദ്ദേശിക്കുന്നു, ഗാസയിലെ നിര്‍മ്മാണ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പുതിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും വര്‍ഷങ്ങളെടുത്തേക്കാമെന്നും ഒരു പക്ഷെ 2040 വരെ എന്ന് ബസ്മ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരണം നല്‍കുന്നു.

മൂന്നു വര്‍ഷത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധകാലത്തെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഗാസയുടെ കര പ്രദേശങ്ങള്‍ വികസിപ്പിക്കാന്‍ ആസൂത്രിതവും നിയത്രിതവുമായ രീതിയില്‍ കടലിലേക്ക് തള്ളാനും ഷാത്ത് നിര്‍ദ്ദേശിച്ചു.

ലോകബാങ്കും പലസ്തീന്‍ അതോറിട്ടിയും അംഗീകരിച്ച ഗാസയുടെ പുനര്‍നിര്‍മ്മാണ പദ്ധതിയും ഷാത്ത് വിശദീകരിച്ചു. പദ്ധതിയില്‍ 3 ഘടകങ്ങളുണ്ട്. ആദ്യ ഘട്ടത്തില്‍ ഏകദേശം 6 മാസത്തേക്ക് താമസക്കാര്‍ക്ക് താല്‍ക്കാലിക ഭവനങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടുന്നു.

രണ്ടാം ഘട്ടം സാമ്പത്തികം, പൊതുപ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായും ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രധാന അടിസ്ഥാന സൌകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മൂന്നാം ഘട്ടം സ്ട്രിപ്പിന്റെ പൂര്‍ണ്ണമായ നിര്‍മ്മാണ വികസന ഘട്ടമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.