പുരാതന ഈജിപ്റ്റിലെ ആദ്യകാല ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കെയ്റോ: ഈജിപ്റ്റിലെ ഒരു പുരാതന നഗരത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ പുരാതന ഈജിപ്റ്റിലെ ആദ്യ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവിടെനിന്നും 17 മൃതദേഹ അവശിഷ്ടങ്ങളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ മരുഭൂമിയിലെ ദഖ്ല മരുപ്പച്ചയുടെ പടിഞ്ഞാറന്‍ അരികിലുള്ള പുരാതന നഗരമായ ട്രിമിനിസില്‍ (അംഹീദ എന്നും അറിയപ്പെടുന്നു) നടന്നുകൊണ്ടിരുന്ന പുരാവസതു ഉല്‍ഖനനത്തിനിടെയാണ് ഏകദേശം നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലുള്ള ഒരു ചര്‍ച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഈജിപ്റ്റിലെ റോമന്‍ കാലഘട്ടത്തില്‍ ഈ നഗരം ഒരു കാലത്ത് ക്രൈസ്തവരുടെ ഒരു വാസസ്ഥലമായിരുന്നു. ഇത് ബിസി 30-ല്‍ ആരംഭിച്ചു. 641 എഡിയില്‍ മുസ്ളീം അധിനിവേശം വരെ നീണ്ടുനിന്നിരുന്നു.
ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് എന്‍ഷ്യന്റ് വേള്‍ഡ് അന്താരാഷ്ട്ര ഗവേഷണ സംഘമാണ് പര്യവേഷണത്തിനു പിന്നില്‍.
2023-ല്‍ ട്രിമിനിസില്‍ ഉല്‍ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരുന്നു. ഗവേഷകര്‍ വിവിധ കെട്ടിടങ്ങള്‍, ലിഖിതങ്ങള്‍, ബാത്ത് ഹൌസ് സൌകര്യങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ഐ എസ് എ ഡബ്ളിയു ലൈബ്രറിയുടെ തലവനായ പ്രൊജക്ട് ഡയറക്ടര്‍ ഡേവിഡ് റാറ്റ്സനെ പറയുന്ന പ്രകാരം ഈ കണ്ടെത്തല്‍ കൂടുതല്‍ ആവേശഭരിതരാക്കി എന്നാണ്.
റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്‍ന്റൈന്‍ ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നത് നിയമവിരുദ്ധമാക്കുന്നതിനു മുമ്പ് വിശ്വാസികള്‍ ഒന്നിച്ചു കൂടുകയും ആരാധിക്കുകയും ചെയ്തപ്പോള്‍ ഈ പ്രത്യേക പള്ളിയുടെ രൂപകല്‍പ്പന വേറിട്ടു നിന്നിരുന്നതായും റാട്ട്സന്‍ അഭിപ്രായപ്പെട്ടു.
ശവകുടീരങ്ങളില്‍ കുഴിച്ചിട്ട മൃതദേഹങ്ങളില്‍ ഏഴ് സ്ത്രീകളും ഏഴ് കുട്ടികളുമുള്‍പ്പെടെ കൌമാരക്കാരായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

