തീവ്രവാദികളുടെ കുത്തേറ്റ് മൂന്നു ക്രൈസ്തവര്‍ക്ക് പരിക്ക്

തീവ്രവാദികളുടെ കുത്തേറ്റ് മൂന്നു ക്രൈസ്തവര്‍ക്ക് പരിക്ക്

Asia Breaking News Europe

തീവ്രവാദികളുടെ കുത്തേറ്റ് മൂന്നു ക്രൈസ്തവര്‍ക്ക് പരിക്ക്

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഈജിപ്റ്റിലെ ഇസ്ളാമിക് സര്‍ക്കാര്‍ ഈയിടെ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അതിനിടെ കത്തികളും വെട്ടുകത്തികളുമായെത്തിയ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 3 ക്രൈസ്തവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നവംബര്‍ 5-ന് അപ്പര്‍ ഈജിപ്റ്റിലെ മിനിയ പ്രവിശ്യയിലെ ബാനി മസാറിലെ അബ്രൂബ ഗ്രാമത്തിലെ ഒരു ഫാര്‍മസിയില്‍ ആയുധധാരികളായ 4 ഇസ്ളാമിക തീവ്രവാദികള്‍ എത്തി ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്യ പ്രവിശ്യ രാജ്യത്ത് വിഭാഗീയ ആക്രമണങ്ങളുടെ ഹോട്ട് സ്പോട്ടാണ് എന്നത് ശ്രദ്ധേയമാണ്.

പരിക്കേറ്റവരെ മിനിയയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം വിഭാഗീയ ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ പൊതുവേ സാധാരണ അനുരജ്ഞന സെക്ഷനുകളുടെ സാഹചര്യങ്ങള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്.

ഇത് ഇരകള്‍ക്ക് നീതി നിഷേധിക്കുകയും നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഫലപ്രദമായ പരിഹാരം തേടുന്നതില്‍നിന്നും അവരെ തടയുകയും ചെയ്യുന്നു.

ശിക്ഷാ രഹിതമായ ഒരു സമൂഹത്തിലേക്ക് എത്തിക്കുന്നു. ക്രൈസ്തവ നേതാക്കള്‍ പ്രതികരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.