വീട്ടുമുറ്റത്ത് കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി
യൂറോപ്പില്‍ ഏറ്റവും വലിയ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരു പോര്‍ച്ചുഗീസുകാരന്റെ വീട്ടുമുറ്റത്താണ് അസ്ഥികൂടം കണ്ടെത്തിയത്.
2017-ല്‍ പോര്‍ച്ചുഗലിലെ പോംബലിലാണ് തന്റെ വസ്തുവില്‍ പണി തുടങ്ങിയത്. സോറോപോഡിന്റെ ഫോസിലൈസ് ചെയ്ത അസ്ഥികൂടം അവിടെനിന്നും കണ്ടെത്തുകയായിരുന്നു. പോര്‍ച്ചുഗല്‍ , സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അടുത്തിടെ സോറോപോഡിന്റെ നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
കണ്ടെത്തിയ ദിനോസറിന് 39 അടി ഉയരവും 82 അടി നീളവും ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. സോറോപോഡുകള്‍ എല്ലാ ദിനോസറുകളിലും വച്ച് ഏറ്റവും വലുതും ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതില്‍ വലിയ കരയിലെ മൃഗവുമായിരുന്നു.
ചെടികളാണ് ഇവ ഭക്ഷിച്ചത്. അസ്ഥികൂടങ്ങള്‍ കേടുകൂടാതെ ഇരുന്നതിനാല്‍ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പാലിയെന്റോളജിസ്റ്റുകള്‍ പ്രതീക്ഷ വയ്ക്കുന്നത്.
160-100 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് സോറോപോഡുകള്‍ ഇവിടെ ജീവിച്ചിരുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

