ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു

ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു

Breaking News India

ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു

ബസ്തര്‍: ഛത്തീസ്ഗഢില്‍ യേശുക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ചതിനു ബന്ധുക്കള്‍ കൊലപ്പെടുത്തിയ യുവ ക്രിസ്ത്യാനിയുടെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തതായി റിപ്പോര്‍ട്ട്.

മെയ് 4-ന് ബസ്തര്‍ ജില്ലയില്‍ ദര്‍ഭ ബ്ളോക്കിലെ കപനാര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ട 22 കാരനായ കോസ കപാസിയുടെ ഭാര്യ ജിമി കപാസിയാണ് നാട്ടില്‍നിന്ന് മാറി നില്‍ക്കേണ്ടി വന്നതെന്ന് ഒരു പ്രമുഖ ഇംഗ്ളീഷ് ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്റെ കണ്‍മുന്നില്‍തന്നെ അവര്‍ എന്റെ ഭര്‍ത്താവിനെ കൊല്ലുന്നത് ഞാന്‍ കണ്ടു.

ഞാനും ആക്രമിക്കപ്പെട്ടു. പക്ഷെ ഞാന്‍ എങ്ങനെയോ രക്ഷപെട്ടു. ഭര്‍ത്താവിന്റെ കൊലയാളികള്‍ എന്നെ കണ്ടെത്തി കൊല്ലുമെന്ന് ഞാന്‍ ഇപ്പോഴും ഭയപ്പെടുന്നു. സ്വന്തം ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ജിമി അകലെയുള്ള ഒരു വീട്ടില്‍ അഭയം പ്രാപിച്ചു.

ഗ്രാമത്തിലെ മറ്റ് അഞ്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ജിമിയെപ്പോലെ ഗ്രാമത്തില്‍നിന്ന് ഓടിപ്പോയി. അവരില്‍ പ്രായമായവരും ചെറിയ കുട്ടികളുമുണ്ട്.

ക്രിസ്ത്യന്‍ അംഗങ്ങളുള്ള ഏതൊരു കുടുംബവും പ്രാദേശിക ദൈവങ്ങള്‍ക്കുള്ള ഗോത്ര വഴിപാടുകളില്‍ പങ്കെടുക്കരുതെന്ന് ഗ്രാമവാസികള്‍ വിലക്കിയതിനെത്തുടര്‍ന്ന് കോസ കപാസിയോട് രോക്ഷാകുലരായ ബന്ധുക്കള്‍ കലഹിച്ചു.

കോസയുടെ അമ്മാവന്‍ ദസ്രു കപാസിയും ബന്ധുവുമായ മഡിയ കപാസിയും ഉള്‍പ്പെടെ 20 ഓളം വരുന്ന ഗ്രാമവാസികള്‍ രാവിലെ 10 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ക്രിസ്തുവിനെ ത്യജിക്കണമെന്ന് പറഞ്ഞ് വഴക്കിട്ടുവെന്ന് പ്രദേശത്തെ ക്രിസ്ത്യന്‍ നേതാവ് സന്തോഷ് മാണ്ഡവി പറഞ്ഞു.

കോസ യേശുവിനെ തളളിപ്പറയാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെയും ഭാര്യയെയും ആക്രമിക്കാന്‍ തുടങ്ങി. അവര്‍ ദമ്പതികളെ മരത്തിടികള്‍കൊണ്ട് അടിക്കുകയും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു മാണ്ഡവി പറഞ്ഞു.

കോസ തന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുവും കത്തികൊണ്ട് കോസയുടെ വയറ്റില്‍ മൂന്ന് തവണ കുത്തി.

എന്നാല്‍ കോസയുടെ ഭാര്യയും ഇളയ സഹോദരനും കോസയെ അവരില്‍നിന്നും രക്ഷപെടുത്തി റോഡിലേക്കു കൊണ്ടുപോയി. ആംബുലന്‍സ് വിളിച്ചു.

അപ്പോള്‍ ജനക്കൂട്ടം കോസയുടെ കഴുത്ത് മുറിക്കാന്‍ ശ്രമിച്ചു. ഭാര്യയും സഹോദരനും വീണ്ടും അവരെ തടഞ്ഞു. പിന്നീട് അമ്മാവനും സംഘവും കോടാലി എടുത്ത് കോസയുടെ തലയില്‍ അടിച്ചു.

മരണം ഉറപ്പാക്കി. ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് പോലീസ് എത്തി മൃതദേഹം എടുത്തത്. മാണ്ഡവി പറഞ്ഞു.

കോസയുടെ സഹോദരന്‍ ഹിദ്മ കപാസിയും ക്രിസ്തു മാര്‍ഗ്ഗത്തില്‍ വന്നതാണ്. മുമ്പ് ഇതേ അക്രമികള്‍ ഹിദ്മയുടെ വീടിനു സമീപം എത്തിയപ്പോള്‍ ഇദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു.

രോക്ഷാകുലരായ ജനക്കൂട്ടം ഹിദ്മയുടെ വീട് പൂര്‍ണമായി തകര്‍ക്കുകയുണ്ടായി. തന്റെയും മറ്റ് ക്രിസ്ത്യാനികളുടെയും ജീവന് ഭീഷണിയുണ്ടെന്ന് കോസ കപാസി ദര്‍ഭ പോലീസ് സ്റ്റേഷനില്‍ ആവര്‍ത്തിച്ച് പരാതി കൊടുത്തിട്ടും അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു.

ഗ്രാമത്തിലെ കുടുംബങ്ങളില്‍നിന്നും ഒരാള്‍ ക്രിസ്ത്യാനിയാകുകയാണെങ്കില്‍ ക്ഷേത്രത്തിലെ ആചാരങ്ങളില്‍നി