തൊലി കറുത്ത പഴമാണ് കഴിക്കേണ്ടത്

Breaking News Health

തൊലി കറുത്ത പഴമാണ് കഴിക്കേണ്ടത്
കടകളില്‍നിന്നും പഴങ്ങള്‍ വാങ്ങുമ്പോള്‍ തൊലി കറുത്ത പഴങ്ങള്‍ വേണ്ടെന്ന് നമ്മളൊക്കെ അറിഞ്ഞും അറിയാതെയും പറഞ്ഞു പോകും.

 

അതിനു കാരണം അവ കേടാണ് എന്ന ചിന്തയായിരിക്കും. എന്നാല്‍ നന്നായി പഴുത്തതിന്റെ ലക്ഷണമാണ് തൊലി കറുത്തതായി കാണപ്പെടുന്നത്. തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്.

 

നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. നല്ലതുപോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കുന്നു.

 

ഇത്തരം പഴങ്ങള്‍ ബി.പി. പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതില്‍ മഗ്നീഷ്യവും, പൊട്ടാസ്യവും നല്ല രീതിയില്‍ അടങ്ങിയിട്ടുള്ളതിനാലാണ്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

 

തൊലി കറുത്ത പഴങ്ങളില്‍ ഹീമോഗ്ളോബിന്റെ അളവ് കൂടുതലായിരിക്കും. ഇത് അനീമിയായ്ക്കുള്ള പരിഹാരമാണ്. പഴുപ്പു കുറഞ്ഞ പഴം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.

 

ശരീരത്തില്‍ പെട്ടന്ന് ഊര്‍ജ്ജം ഉണ്ടാക്കാനും നല്ല ഉറക്കം ലഭിക്കാനും തൊലി കറുത്ത പഴങ്ങള്‍ കഴിക്കുന്നതു മൂലം ഇട വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.