നിരന്തരമായ ഉറക്കമില്ലായ്മ സ്ത്രീകളില്‍ പ്രമേഹ രോഗ സാദ്ധ്യതയെന്നു പഠനം
നിരന്തരമായ ഉറക്കമില്ലായ്മ സ്ത്രീകളില്‍ പ്രത്യേകിച്ചും ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വളര്‍ത്തി പ്രമേഹത്തിലേക്കു നയിക്കുമെന്നു ഗവേഷകര്‍.
യു.എസിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആര്‍ഡ് ബ്ളെഡ് ഇന്‍സ്റ്റിറ്റ്യൂട്ടും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്നി ഡിസീസും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ആറാഴ്ചത്തേക്ക് രാത്രി 6.2 മണിക്കൂറോ അതില്‍ കുറവോ ആയി ഉറക്കം ചുരുങ്ങുന്നത് സ്ത്രീകളിലെ ഇന്‍സുലിന്‍ പ്രതിരോധം 14.8 ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.
ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ ഇത് 20.1 ശതമാനം വരെ ഉയര്‍ന്നെന്നും ഗവേഷകര്‍ പറയുന്നു. 20 മുതല്‍ 75 വയസ്സു വരെയുള്ള 40 സ്ത്രീകളിലാണ് ഗവേഷണം നടത്തിയത്.
ഗവേഷണം ആരംഭിക്കുന്നതിനും മുമ്പ് കുറഞ്ഞത് ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഓരോ രാത്രിയിലും ഉറങ്ങിയരുന്ന ഈ സ്ത്രീകളുടെ രക്തത്തിലെ പഞ്ചസാരയുടെ തോതും സാധാരണമായിരുന്നു. തുടര്‍ന്ന് ആഴ്ച നീളുന്ന രണ്ട് ഘട്ടങ്ങളിലായി ഇവരില്‍ പരീക്ഷണം നടത്തി.
അവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം പരിശോധിച്ചപ്പോള്‍ സ്ത്രീകളിലെ ഗ്ളൂക്കോസ് തോതും ശരീരത്തിലെ ഇന്‍സുലിന്‍ തോതും അളക്കപ്പെട്ടു. എംആര്‍ഐ സ്കാനിംഗും നടത്തി. തുടര്‍ന്നു നടത്തിയ അവലോകനത്തിലാണ് ഇത് സ്ഥിരീകരിച്ചത്.