ആഗോള താപനം: ലോകം നരകമാകുമെന്ന് യു.എന്‍
ആഗോള താപനം മൂന്നു ഡിഗ്രിയിലേക്കെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ.
ഇന്നത്തെ കാര്‍ബണ്‍ വെട്ടിക്കുറയ്ക്കല്‍ നയങ്ങള്‍ വളരെ അപര്യാപ്തമാണെന്നും ഈ നൂറ്റാണ്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂന്നു ഡിഗ്രി വരെ ആകുമെന്നും അടുത്തയാഴ്ച യു.എ.ഇ,യില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ ഏറിയ പങ്കും വരേണ്യ വര്‍ഗ്ഗത്തിന്റേതാണെന്നും യുഎഇപി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള ജനസംഖ്യയുടെ 66 ശതമാനം വരുന്ന ഏറ്റവും ദരിദ്രമായ 500 കോടി ആളുകള്‍ക്ക് തുല്യമായ കാര്‍ബണ്‍ പുറന്തള്ളുത് ലോകത്തിലെ ഏറ്റവും ധനികരായ ഒരു ശതമാനം ആളുകളാണെന്ന് കാലാവസ്ഥ അസമത്വത്തെക്കുറിച്ചുള്ള സംയുക്ത ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ബണ്‍ പുറന്തള്ളലിന്റെ 16 ശതമാനവും പ്രതിവര്‍ഷം 1,40,000 യു.എസ്. ഡോളറില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുള്‍പ്പെടെ 77 ദശലക്ഷം ആളുകള്‍ അടങ്ങുന്ന വരേണ്യവര്‍ഗ്ഗത്തിന്റെ സംഭാവനയാണ്.
ജെഫ് ബെസോസ്, റോമന്‍ അബ്രമോവിച്ച്, ബില്‍ ഗേറ്റ്സ് എന്നിവരുള്‍പ്പെടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 12 ശതകോടീശ്വരന്മാര്‍ അവരുടെ ആഡംബര നൌകകള്‍, സ്വകാര്യ ജെറ്റുകള്‍ മണിമാളികകള്‍, സാമ്പത്തിക നിക്ഷേപങ്ങള്‍ എന്നിവയില്‍നിന്ന് രണ്ട് ദശലക്ഷം വീടുകളുടെ വാര്‍ഷിക ഊര്‍ജ്ജ ഉദ്ഗമനത്തേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്നു.
കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ 40 ശതമാനവും സമ്പന്ന രാജ്യങ്ങളില്‍നിന്നുള്ളതാണെന്ന് ആഗോള ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ വ്യക്തമാക്കുന്നു.