മൊബൈല്‍ ടവറിന് ഇനി സര്‍ക്കാര്‍ അനുമതി വേണ്ട

മൊബൈല്‍ ടവറിന് ഇനി സര്‍ക്കാര്‍ അനുമതി വേണ്ട

Breaking News India

മൊബൈല്‍ ടവറിന് ഇനി സര്‍ക്കാര്‍ അനുമതി വേണ്ട
ന്യൂഡെല്‍ഹി: സ്വകാര്യ ഭൂമിയിലോ കെട്ടിടങ്ങളിലോ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനും കേബിള്‍ വലിക്കാനും ടെലികോം കമ്പനികള്‍ക്ക് ഇനി അധികൃതരുടെ അനുമതി ആവശ്യമില്ല.

കേന്ദ്ര സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തു. വൈദ്യുതി പോസ്റ്റ്, നടപ്പാലം, മേല്‍പ്പാലം എന്നിവയില്‍ മൊബൈല്‍ ‍, റേഡിയോ ആന്റിന സ്ഥാപിക്കാനോ കേബിളിടുന്നതിനോ അനുമതി ആവശ്യമില്ല.

അതേസമയം ടവര്‍ എവിടെ സ്ഥാപിച്ചു എന്ന വിവരം അധികൃതരെ അറിയിക്കണം. കെട്ടിടത്തിന്റെ സുരക്ഷിതത്വം എന്‍ഞ്ചിനിയര്‍ സാക്ഷ്യപ്പെടുത്തുകയും വേണം എന്നാണ് വ്യവസ്ഥ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.