ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ ലോകം; പ്രകൃതി വാതകം കത്തിച്ചു കളഞ്ഞ് റഷ്യ
ബെര്‍ലിന്‍ : ഇന്ധന വിലവര്‍ദ്ധനവും ക്ഷാമവും മൂലം ലോകം കഷ്ടപ്പെടുമ്പോള്‍ റഷ്യ വന്‍ തോതില്‍ പ്രകൃതി വാതകം കത്തിച്ചു കളയുന്നതായി റിപ്പോര്‍ട്ടുകള്‍ .
ഫിന്‍ലാന്‍ഡ് അതിര്‍ത്തിയോടു ചേര്‍ന്ന പോര്‍ട്ടോ വയായിലെ പുതിയ പ്രകൃതി വാതക പ്ളാന്റില്‍ പ്രതിദിനം ഒരു കോടി ഡോളര്‍ വില വരുന്ന 43.4 ഘനമീറ്റര്‍ പ്രകൃതി വാതകമാണ് കത്തിച്ചു കളയുന്നത്.
പാശ്ചാത്യ ഉപരോധം മൂലമുള്ള സാങ്കേതിക പ്രശ്നങ്ങളാകാം റഷ്യയെ ഇതിനു പ്രരിപ്പിക്കുന്നതെന്നു ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അതേ സമയം മറ്റെങ്ങും വില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണിതെന്നും ജര്‍മ്മന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ജൂണ്‍ ആദ്യം ഫിന്നിഷ് പൌരന്മാരാണ് പ്ളാന്റില്‍നിന്നുള്ള തീയും പുകയും കണ്ടെത്തിയത്. ഉപഗ്രഹ ദൃശ്യങ്ങളിലും ഇവ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ജര്‍മ്മനിക്കു നല്‍കാനുള്ള വാതകമാണ് റഷ്യ കത്തിച്ചു കളയുന്നതെന്നാണ് ജര്‍മ്മന്‍ഡ വൃത്തങ്ങള്‍ ആരോപിക്കുന്നത്. പ്ളാന്റില്‍ നിന്ന് ഉയരുന്ന വന്‍ തോതിലുള്ള കാര്‍ബണ്‍ മാലിന്യങ്ങള്‍ വലിയ പരിസ്ഥിതി നാശം വരുത്തുമെന്ന ആശങ്ക ശക്തമാണ്
. ചൂടു വര്‍ദ്ധിക്കുന്നതു മൂലം ഉത്തര ധ്രുവ പ്രദേശത്തെ മഞ്ഞു പാളികള്‍ ഉരുകാനും സാദ്ധ്യതയുണ്ട്.

