യേശു അത്ഭുതം പ്രവര്‍ത്തിച്ച പുരാതന സ്ഥലം ഗവേഷകര്‍ കണ്ടെത്തി

Breaking News Middle East

യേശു അത്ഭുതം പ്രവര്‍ത്തിച്ച പുരാതന സ്ഥലം ഗവേഷകര്‍ കണ്ടെത്തി
ഗലീല: യേശുവിന്റെ ഭൂമിയിലെ പരസ്യ ശുശ്രൂഷാ കാലത്ത് അത്ഭുതം പ്രവര്‍ത്തിച് സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ബൈബിളില്‍ പഴയ നിയമ പുസ്തകത്തില്‍ സേര്‍ എന്നും പുതിയ നിയമ പുസ്തകത്തില്‍ ബഥേസ്ദ എന്ന പേരിലും അറിയപ്പെടുന്ന സ്ഥലമാണ് കണ്ടെത്തിയത്. ബഥേസ്ദ പ്രൊജക്ട് ഡയറക്ടര്‍ ഡോ. രാമി അറവ്, യെരുശലേമിലെ ഹീബ്രു യൂണിയന്‍ കോളേജിലെ ഗവേഷകര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുമുള്ള 20-ഓളം വരുന്ന പുരാവസ്തു ഗവേഷകരാണ് ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലം കണ്ടെത്തിയത്. 30 വര്‍ഷം മുമ്പ് ഈ സ്ഥലത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നു. എന്നാല്‍ അടുത്തയിടെ നടത്തിയ കൂടുതല്‍ പര്യവേഷണത്തിലാണ് സ്ഥലം നിര്‍ണ്ണയിച്ചത്.

മത്സ്യ ബന്ധന തുറമുഖ പ്രദേശമായ ഇവിടെ യേശു 5 അപ്പവും 2 മീനും കൊണ്ട് 5000 പേരെ പോഷിപ്പിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ക്കോസ് 6.30. യോശുവയുടെ പുസ്തകത്തില്‍ 19:35-ല്‍ സേര്‍ എന്ന സ്ഥലത്തെക്കുറിച് പരാമര്‍ശിക്കുന്നു. “ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍ ‍, ഹമ്മത്, രക്കത്, കിന്നേരത് ” എന്നീ പട്ടണങ്ങളെക്കുറിച്ച് വിവരിക്കുന്നു.

സേര്‍ പട്ടണം 1-ാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ത്തന്നെ അറിയപ്പെട്ടിരുന്നതാണ്. എന്നാല്‍ 2-ാം ദൈവാലയ കാലഘട്ടത്തോടെ ഈ പട്ടണത്തിന് ബഥേസ്ദ എന്ന പേരു വന്നു. പിന്നീട് യേശു ഇവിടെ എത്തിയതോടെ ബഥേസ്ദയ്ക്ക് പേരും പ്രശസ്തിയുമായി. പഴയനിയമ കാലഘട്ടത്തില്‍പോലും സേര്‍ പട്ടണം ധനപരമായി വളരെ ഉന്നതിയില്‍നിന്ന സ്ഥലമായിരുന്നുവെന്ന് ഡോ. രാമി അറവ് അഭിപ്രായപ്പെടുന്നു.

ഗോലാന്‍ റീജനില്‍പെട്ട ഗോലാന്‍ കുന്നുകളുടെ താഴ്വരയിലാണ് സേര്‍ പട്ടണം സ്ഥി ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ഗോലാന്‍ റീജണല്‍ കൌണ്‍സിലാണ് ചരിത്രത്തില്‍ സ്ഥാനം പിടിച്ച പഴയ പട്ടണം നിലനിന്ന സ്ഥലം കണ്ടെത്തിയ വിവരം അറിയിച്ചത്. ഇവിടത്തെ ജോര്‍ദ്ദാന്‍ പാര്‍ക്കില്‍ ദിവസംതോറും ആയിരക്കണക്കിനു സന്ദര്‍ശകരാണ് എത്തുന്നത്.

ഇപ്പോള്‍ യേശുവിന്റെ പാദസ്പര്‍ശനമേറ്റ ബഥേസ്ദ സ്ഥലംകൂടി തിരിച്ചറിഞ്ഞതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ഗോലാന്‍ ടൂറസം വകുപ്പ് വിലയിരുത്തുന്നത്. സേര്‍ അന്നത്തെ കാലത്ത് ഗോത്രപിതാക്കന്മാര്‍ക്ക് കിട്ടിയ അവകാശ ഭൂമിയുടെ പ്രവേശന കവാടം കൂടിയാണെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.