കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി

Breaking News Global Middle East

കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി
ഗലീല: യഹോവയുടെ കല്‍പ്പനപ്രകാരം മോശ പാരാന്‍ മരുഭൂമിയില്‍ നിന്നും കനാന്‍ ദേശം ഒറ്റു നോക്കാനായി അയയ്ക്കപ്പെട്ട യിസ്രായേല്‍ മക്കളുടെ മടങ്ങി വരവിനെ ചിത്രീകരിച്ച മൊസ്സൈക് ഗവേഷകര്‍ യിസ്രായേലിലെ ഗലീലയില്‍നിന്നും കണ്ടെത്തി.

പുരാതന യെഹൂദ താമസ കേന്ദ്രങ്ങളിലൊന്നായ ഹക്കോകിലെ പഴയ യഹൂദ സിന്നഗോഗിലാണ് മൊസൈക്. അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ചാപ്പല്‍ ഹില്‍ പ്രൊഫസര്‍ ജോഡി മഗ്നസ്സിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഗലീലയില്‍ നടത്തിയ പര്യവേഷണത്തില്‍ ബൈബിളിലെ പുരാതന ചരിത്രം വര്‍ണ്ണിക്കുന്ന വിലപ്പെട്ട മൊസ്സൈക്ക് തറ കണ്ടെത്തിയത്.

അഞ്ചാം നൂറ്റാണ്ടില്‍ ക്രൈസ്തവ ഗ്രാമം കൂടിയായിരുന്നു ഇവിടമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ സമ്പന്ന കുടുംബങ്ങള്‍ അധിവസിച്ചുവന്ന സ്ഥലമാണിവിടം. യിസ്രായേല്‍ മക്കളുടെ 12 ഗോത്രങ്ങളില്‍ നിന്നും പ്രഭുക്കന്മാരെ അയച്ചിരുന്നു.

40 ദിവസംകൊണ്ട് അവിടത്തെ ദേശത്തിലെ സ്ഥിതി വിശേഷങ്ങളും, ആളുകളുടെ ജീവിത രീതിയും, മനോഭാവവും, ഫലവൃക്ഷങ്ങളുടെ അനുഭവവുമൊക്കെ കണ്ടു മനസ്സിലാക്കി അവയുടെ ഫലങ്ങള്‍ കൊണ്ടുവരുവിന്‍ എന്നു ആജ്ഞാപിച്ചു വിടുകയായിരുന്നു. അങ്ങനെ അവര്‍ 40 ദിവസം കനാന്‍ ദേശത്തു നോക്കിക്കണ്ടു അവിടത്തെ സ്ഥിതി കണ്ടു പഠിച്ച് ഫലം ചുമന്നുകൊണ്ടു വരികയുണ്ടായി.

ഇതില്‍ ബൈബിളില്‍ സംഖ്യാ പുസ്തകത്തില്‍ “അവര്‍ എസ്ക്കോല്‍ താഴ്വരയോളം ചെന്നു അവിടെനിന്നും ഒരു മുന്തിരവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടു പേര്‍ കൂടി ചുമന്നു”. 13:23) കൊണ്ടുവരുന്ന രംഗമാണ് മൊസൈക്കില്‍ കളറായി ചിത്രീകരിച്ചിരിക്കുന്നത്.

മൊസൈക്ക് പാളിയില്‍ എബ്രായ ഭാഷയില്‍ ‘Amen Selah” (എല്ലായ്പ്പോഴും ആമേന്‍ ‍) എന്നും എഴുതിയിട്ടുണ്ട്. മൊസൈക്ക് പാളികള്‍ കണ്ടെടുത്തതോടെ അന്നത്തെ ജനവിഭാഗങ്ങളുടെ ജീവിത രീതിയും ബൈബിളിനോടുള്ള അവരുടെ മനോഭാവവും എത്രമാത്രമാണെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് മാഗ്നസ്സ് പറഞ്ഞു.