സ്കോട്ലാന്റില്‍നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ നാലാം നൂറ്റാണ്ടിലെ ക്രൈസ്തവരുടേത്

Breaking News Europe Others

സ്കോട്ലാന്റില്‍നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ നാലാം നൂറ്റാണ്ടിലെ ക്രൈസ്തവരുടേത്
എഡിന്‍ബര്‍ഗ്: സ്കോട്ട്ലാന്റില്‍ നാലാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ ‍.

സ്കോട്ട്ലാന്റിലെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള വിരോണില്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചെടുത്ത മനുഷ്യ അസ്ഥികൂടങ്ങളെക്കുറിച്ച് നടത്തിയ കൂടുതല്‍ ഗവേഷണത്തിലാണ് പുരാതന ക്രൈസ്തവരുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായിരുന്നതായി ശാസ്ത്രലോകം സ്ഥിരീകരിച്ചത്.

അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ഈ പ്രദേശം ഇപ്പോള്‍ ക്രൈസ്തവരുടെ അധിവാസ മേഖലയാണ്. കല്ലറയില്‍ കണ്ടെത്തിയ ലാറ്റിന്‍ ലിഖിത കല്ലില്‍ എ.ഡി. 450 കാലഘട്ടം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടത്തെ ശവക്കല്ലറകളില്‍ ആയിരക്കണക്കിനു അസ്ഥികൂടങ്ങളാണ് പര്യവേഷക സംഘം കണ്ടെടുത്തത്.

സ്കോട്ട്ലന്റിലെ ക്രൈസ്തവരുടെ പൂര്‍വ്വികരെക്കുറിച്ചുള്ള വെളിച്ചം ലഭിച്ചതായി വിതോണ്‍ ട്രസ്റ്റ് ഡവലപ്മെന്റ് മാനേജര്‍ ജൂലിയ മ്യൂര്‍ വാട്ട് അഭിപ്രായപ്പെടുന്നു. ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

കൂടുതല്‍ പഠനത്തോടെ അവരുടെ പ്രായം, ആഹാര രീതി, കുടിയേറ്റ രീതി എന്നിവയെക്കുറിച്ചുള്ള അറിവും താമസിയാതെ ലഭിക്കുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. നേരത്തെ ഇവിടെനിന്നും പുരാതന ക്രൈസ്തവ ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ ‍, ശവക്കല്ലറകള്‍ എന്നിവ ഉല്‍ഖനനത്തില്‍ കണ്ടെത്തിയിരുന്നു.

ഇവയുടെ കാലക്കണക്ക് 8-ഉം, 9-ഉം നൂറ്റാണ്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 51 ലക്ഷം ആളുകള്‍ മാത്രം അധിവസിക്കുന്ന സ്കോട്ടലാന്റിലെ ജനസംഖ്യയില്‍ ഭൂരിഭഗവും ക്രൈസ്തവരാണ്. 53.8% പേര്‍ ‍.