തമിഴ്നാട്ടില്‍ സഭാഹാള്‍ അഗ്നിക്കിരയായി

Breaking News India

തമിഴ്നാട്ടില്‍ സഭാഹാള്‍ അഗ്നിക്കിരയായി
കാഞ്ചിപുരം: കാഞ്ചിപുരം ജില്ലയിലെ സിങ്കനകുപ്പത്തെ കിഗ്ഡം ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളാണ ഒരു സംഘം സുവിശേഷ വിരോധികള്‍ തീവെച്ചു നശിപ്പിച്ചത്.

11-ന് 8-മണിക്ക് പാസ്റ്റര്‍ അരുള്‍ രൂബേന്‍ പാറമങ്കേരിയില്‍ (37) ബൈബിള്‍ ക്ളാസ്സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍ വരികയും ചര്‍ച്ച് ഹാളിനു തീവെച്ചെന്ന വിവരം അറിഞ്ഞപ്പോള്‍ 20 മിനിറ്റുകൊണ്ട് സ്ഥലത്തെത്തി. അപ്പോള്‍ ആരാധനാ ഹാള്‍ കത്തിക്കൊണ്ടിരിക്കുന്ന രംഗമാണ് കാണുന്നത്.

പാസ്റ്ററും ചില വിശ്വാസികളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഫര്‍ണിച്ചറുകള്‍ ‍, മേല്‍ക്കൂര എന്നിവ കത്തിച്ചാമ്പലായി. ഏകദേശം 1 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പാസ്റ്റര്‍ പിറ്റേദിവസം രാവിലെ കൂവത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് എത്തി വിവരങ്ങള്‍ തിരക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അടുത്തുള്ള ഒരു ഹിന്ദു ക്ഷേത്രത്തിലെ ഉത്സവത്തിന് സംഭാവന നല്‍കാത്തതിലുള്ള വിരോധത്തിലാണ് സഭാ ഹാള്‍ അഗ്നിക്കിരയാക്കിയതെന്ന് അറിയുവാനിടയായി. ഈ സഭയില്‍ 25-ഓളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നു. പോലീസ് കേസെടുത്തു.