യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തിനുനേരെ ആക്രമണം, 20 പേര്‍ക്ക് പരിക്ക്

Breaking News India

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തിനുനേരെ ആക്രമണം, 20 പേര്‍ക്ക് പരിക്ക്
പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടന്നുകൊണ്ടിരിക്കെ സുവിശേഷ വിരോധികളായ ഹിന്ദു മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 20 പേര്‍ക്ക് പരിക്കേറ്റു.

ജൂലൈ 2-ന് പ്രതാപ്ഗഡ് ജില്ലയിലെ റായ്കഷ്പൂര്‍ ഗ്രാമത്തിലെ പാസ്റ്റര്‍ റാംകുമാര്‍ ഗൌതം (42) നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനാ യോഗത്തിലാണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടുകൂടി തദ്ദേശവാസികളായ 30 ഓളം വരുന്ന ചില ഹിന്ദുക്കള്‍ പ്രാര്‍ത്ഥനാ യോഗം നടന്ന ഹാളിനുള്ളിലേക്ക് അതിക്രമിച്ചു കടന്നു തടിക്കഷണവും വടികളുമായി പാസ്റ്റര്‍മാരെയും വിശ്വാസികളെയും ആക്രമിക്കുകയായിരുന്നു.

ഈ സമയം അക്രമികളിലൊരാള്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലേക്കു വെടിയുതിര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തില്‍ 20 വിശ്വാസികള്‍ക്കു പരിക്കേറ്റു.ഹാളിനുള്ളിലെ ഫര്‍ണിച്ചറുകള്‍ ‍, സംഗീത ഉപകരണങ്ങള്‍ മുതലായവ തകര്‍ത്തു. ഹാളിനു വെളിയില്‍ പാര്‍ക്കു ചെയ്തിരുന്ന 10 മോട്ടോര്‍ സൈക്കിളുകളും തകര്‍ത്തുകയുണ്ടായി. 150-ഓളം വിശ്വാസികള്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഗ്രാമമുഖ്യന്റെ വ്യജ പരാതിയില്‍ പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 6 വിശ്വാസികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 5 വര്‍ഷമായി ഇവിടെ സഭായോഗം നടത്തി വരികയായിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമെന്ന് പാസ്റ്റര്‍ റാം കുമാര്‍ പറഞ്ഞു. ഇവിടത്തെ കൂടിവരവില്‍ നാട്ടുകാരായ പലരും രോഗശാന്തിക്കായി കടന്നു വരികയും വിടുതല്‍ പ്രാപിച്ച് കര്‍ത്താവിനെ ആരാധിച്ചു വരുന്നവരുമാണ്. ആരെയും നിര്‍ബന്ധിച്ച് കൂട്ടി വരുത്തുന്നില്ല.