എഫ്സിആര്‍എ ബില്‍ മാറ്റി വെയ്ക്കണമെന്ന് ജെപിസി ചെയര്‍മാനോട് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു
ന്യൂഡെല്‍ഹി: 2026-ലെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയിലെ (ജെപിസി) പത്ത് പ്രതിപക്ഷ എംപിമാര്‍ ഒക്ടോബര്‍ 12-ലെ പാനലിന്റെ യോഗം കുറഞ്ഞത് നാല് ആഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ ജെപിസി ചെയര്‍മാനോട് ആവശ്യപ്പെട്ടു.
ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍നിന്നും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയത്തിലെയും നിയമ നീതി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ കമ്മറ്റിയുടെ രണ്ടാം സിറ്റിങ്ങില്‍ അംഗങ്ങളെ നിയമ നിര്‍മ്മാണ ഖണ്ഡിക ഓരോന്നായി പരിശോധിച്ചപ്പോഴാണ് ഈ അഭ്യര്‍ത്ഥന ഉണ്ടായത്.
വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന എല്ലാ സംഘടനകളും സര്‍ക്കാരിതര സംഘടനകളും രജിസ്റ്റര്‍ ചെയ്യണമെന്നു അവയെ നിരീക്ഷിക്കുന്ന നോഡല്‍ അതോറിട്ടിയായി ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിക്കണമെന്നും നിഷ്ക്കര്‍ഷിക്കുന്നു.
2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്.
ജെപിസിയുടെ 31 അംഗ ഈ കമ്മറ്റി ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയുടെ അവസാന ദിവസത്തോടെ ലോക്സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

